Chapter Title : മിഴി 8 [രാമന്‍]
എന്നാലും ഉള്ളിൽ അമ്മ പറയാൻ പോവുന്ന കാര്യമുണ്ട്. ചെറിയമയോട് ചെറിയ ദേഷ്യവുമുണ്ട്.എന്നാൽ അവളെ ഭാഗം കേൾക്കും തോറും,.ഞാനവളെ വെറുതെ വിഷമിപ്പിക്കുന്നപോലെയുണ്ടല്ലോ?.
"എടാ തെണ്ടി....." കരയുന്ന അമ്മയിൽ, ആ കടി കൊടുത്തപ്പോ ,ഒരു ചിരിയുള്ള വാക്ക് കേട്ടു.. തെണ്ടിയോ??
"എടാ എടാ... നിന്‍റമ്മയ ഞാൻ.." മുഖം ആ കയ്യിൽ കോരി അമ്മ താഴ്ന്നു... നെറ്റിയിലാ ചുണ്ട് ചേർത്തു.പിന്നേ കവിൾ പിടിച്ചൊരു വലിയും.
"കണ്ടോ ലക്ഷ്മി.. ഇങ്ങനെ കരയേണ്ട വല്ലാവിശ്യവുമുണ്ടോ?. ഇങ്ങനെ ചിരിക്കുമ്പോ എന്ത് ഭംഗിയാന്നറിയോ?..." ഞാനമ്മയെ സോപ്പിട്ടു..അമ്മക്ക് ചിരിയാണ്, വെറും ചിരിയല്ല കരഞ്ഞുകൊണ്ടുള്ള ചിരി.
"നിന്‍റെ മനസ്സനിക്കറിയാടാ..എല്ലാമുള്ളിൽ വെച്ച് പുറത്ത് ചിരിച്ചു നടക്കും..എല്ലാം നിന്നോട് പറഞ്ഞേക്കാം രണ്ട് ദിവസം കഴിയട്ടെ..." സത്യം എന്‍റെ മുഖത്തു നോക്കി പറഞ്ഞു തന്നു. എന്നാലും ആ കാര്യമെന്താണ്.?
"അത്രക്ക് വല്ല്യ കാര്യമാണോ...?" ഞാനത് വിട്ടുകളയാൻ തീരുമാനിച്ചു. എന്തായാലും വേറെ തള്ളയുണ്ടേലും എനിക്കിതിനി മതി.
"ആട.... നിന്‍റമ്മയുടെ പ്രാന്ത്.." പറഞ്ഞമ്മയുറക്കേ ചിരിച്ചു. എനിക്ക് കിളി പാറി ഏഹ്.
"വട്ടുണ്ടോ ലക്ഷ്മി?..."
" ചെറുതായി..... " അമ്മ ഒരുകണ്ണടച്ച് കാട്ടി.. പിന്നേ ഇത്തിരി നേരം മുഖത്തേക്കങ്ങനെ നോക്കി നിന്നു. നിറഞ്ഞ കണ്ണൊക്കയമ്മ തന്നെ തുടച്ചു.
"അഭീ നീയവളെ വേദനിപ്പിക്കല്ലേ ട്ടോ?..." ചെറിയമ്മയുടെ കാര്യം. വല്ല്യ ശ്രദ്ധകൊടുത്തില്ല.
പെട്ടന്നാ ഗായത്രി കേറി വന്നത്.പതുങ്ങി നിന്നവൾ ആദ്യം അമ്മയെ വിളിച്ചു. എന്നേക്കണ്ടതും ഒരാളിഞ്ഞ ചിരിയവൾക്ക്. ചെറിയമ്മയുടെ കൂടെ നിന്ന് ചാരപ്പണി നടത്തിയ തെണ്ടി. പെട്ടന്നവൾ കാര്യം പറഞ്ഞു പോയി.
എന്നെയും അമ്മയെയും താഴെ വിളിക്കുന്നു പോലും. പണ്ടാരമടങ്ങാൻ ഞാൻ തലയിൽ കൈവെച്ചു പോയി.സാരല്ലടാന്ന് അമ്മ. ഗായത്രിയോടിയപ്പോ. ഞങ്ങളൊരുമിച്ചിറങ്ങി.
ലിവിങ്
💬 Comments
View all comments