0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41.3K

വാങ്ങി കൊടുത്തു. ചെറുതൊന്നുമല്ല ലക്ഷ്മിയമ്മേ.. നല്ല വിലയുണ്ട്.." പെട്ടു.ഇന്നലെയൊന്ന് പറഞ്ഞു ശെരിയാക്കി കൊണ്ടുവന്നതേയുള്ളൂ ഇനിയിതാ അടുത്തത്.

"ആണോടാ...?" അമ്മയുടെ പരുക്കൻ ചോദ്യം. ഈ തള്ളക്ക് കുശുമ്പാണ്.

"ഈ....." ഗ്ലാസ്‌ വായയിൽ വെച്ചിളിച്ചുകൊണ്ട്.. ഞാനവരെ നോക്കി.രണ്ടുപേരും ചിരിക്കുന്നു.ബാക്കിൽ ഒരു സൗണ്ട്, അമ്മ ചിരി നിർത്തി. ഓഹ് ചെറിയമ്മ തന്നെ.അമ്മയെന്തിനാ ഇങ്ങനെ ചെറിയമ്മയെ കാണുമ്പോ മുഖം മാറ്റുന്നേന്ന മനസ്സിലാവാതെ. എത്ര സ്നേഹത്തോടെ കഴിഞ്ഞതാ.

ചെറിയമ്മ അടുത്തേക്ക് വരുന്നതറിഞ്ഞു. ഇന്നലെത്തെ എന്‍റെയെല്ലാ സ്വഭാവവും എനിക്ക് തന്നെ അത്ര പിടിക്കാത്തത് കൊണ്ട്, അവളെ മുഖത്തേക്ക് നോക്കാനെനിക്കിത്തിരി പ്രയാസമുണ്ട്. അതോണ്ട് തന്നെ നിന്ന് നിൽപ്പേ എനിക്ക് നില്ക്കാൻ പറ്റുന്നുള്ളു.അവളെന്നോട് മിണ്ടലൊന്നുമുണ്ടാവില്ല എന്ന് ഞാന്‍ മനസ്സില്‍ കരുതി..

മുന്നിലെ അമ്മ നോക്കുന്നുണ്ടവളെ, ആ നോട്ടം കണ്ടിട്ട് എന്‍റെ തൊട്ടടുത്തവളുണ്ടെന്ന് തോന്നുന്നുണ്ടല്ലോ?.

"അഭീ......" ആ കൈ വന്നെന്‍റെ തോളിൽ പതിഞ്ഞു. മെല്ലെ സ്നേഹത്തോടെയുള്ള വിളി. അമ്മയുടെ മുഖം കണ്ടു തിരിയാണോ വേണ്ടേ ന്നുള്ള ഒരു സംശയം വന്നു. വിളിച്ചതല്ലേ തിരിഞ്ഞു. മുടിയൊക്കെ പടർത്തിയിട്ടാണ് ആ വരവ്. നല്ല കുളിക്കാത്ത കോലം. ന്നാലും അവളെക്കാണാൻ നല്ല ഭംഗിയുണ്ട് നീണ്ട മൂക്ക് പിടിച്ചൊന്ന് വലിച്ചാലോ? ഗൗരിയേച്ചി ചിരിയോടെ ഞങ്ങളെ നോക്കുന്നുണ്ട്, കാമുകി കാമുകന്മാർ എന്നാവും ചേച്ചിയുടെ വിചാരം .ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.തോളിൽ വെച്ച കൈമെല്ലെ എന്‍റെ മുകത്തേക്ക് എത്തിച്ചോന്ന് തഴുകി. ചെറിയ തണുപ്പുള്ള കൈകൾ.

"ക്ഷീണമൊക്കെ മാറിയോ മ്മ്..." വട്ട് പിടിപ്പിക്കാണല്ലോ? എന്ത് ഈണമാണ്, സ്നേഹമാണ് ആ ചോദ്യത്തിന്.വെറുതെ ആരേലും കാണിക്കാൻ വേണ്ടി അഭിനയിക്കുകയാണെന്ന് തോന്നുന്നില്ല .എന്നാലും ഇടക്ക് ആ കണ്ണുനീട്ടി പുറകിലുള്ള അമ്മയെക്കൂടെ നോക്കുന്നുണ്ട്.എന്തിനാണത്?.

അമ്മയിൽ നിന്ന്

💬 Comments

View all comments