0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41.3K

പറിച്ച കണ്ണ് കൊണ്ട് ചെറിയമ്മ എന്നെ ഒന്നുകൂടെ നോക്കി.ഉണ്ടക്കണ്ണിനുണ്ടായിരുന്ന തിളക്കമൊക്കെ കുറഞ്ഞു, കുറഞ്ഞില്ലാതെയായിട്ടുണ്ട്.വാടി തളർന്ന  മുഖത്തെ കവിളിൽ കൈ കൊണ്ടൊന്നു തൊടമെന്നുണ്ടായിരുന്നു. അതിനു മുന്നേ ചിരിച്ചു നീണ്ടുകൊണ്ട് അവളെന്‍റെ കവിളിലേക്ക് മുഖം ചേർത്തു. ചെറിയ ചൂടുള്ള അവളുടെ ചുണ്ടും, കവിളും, നീണ്ട ആ മൂക്കുമെന്‍റെ കവിളിൽ നല്ലപോലെയിഴഞ്ഞു.

"ചായ കുടിക്കണം ട്ടോ.. ഞാൻ കുളിച്ചു വരാം.." മുഖം മെടുത്തു കൊണ്ട് അവൾ പറഞ്ഞു. ഒരുനല്ല ചിരി കൂടെ. ആരേയും ശ്രദ്ധിക്കാതെ അവൾ തിരിച്ചു പോയി.അമ്മയുടെ മുഖം വാടിയിരുന്നു. എന്നാലും വല്ല്യ പ്രശ്നമൊന്നുമില്ല എന്നനിലക്ക്, അമ്മ എന്നോടൊരോന്ന് ചോദിച്ചോണ്ടിരുന്നു. ആശാന്‍റിയും ഉഷാന്‍റിയും അങ്ങു കേറി വന്നപ്പോ അവിടെ നിക്കേണ്ടി വന്നില്ല .ഓടി. പിന്നെ എല്ലാം സാധാരണ പോലെ.ആർക്കും ചോദ്യമോ, സംശയമോ ഒന്നുംതന്നെയില്ലായിരുന്നു, സാധാരണ പോലെ അങ്കിൾമാരോടും, ഗായത്രിയോട് വരെ ഞാൻ സംസാരിച്ചു.

ചെറിയമ്മ കുളിക്കാൻ പോയി പിന്നെകണ്ടില്ല. എല്ലാരുമിരുന്ന ചായകുടിക്കുമ്പോഴും കണ്ടില്ല.അമ്മയും, അച്ഛനും ഡ്യൂട്ടിക്കും. അങ്കിൾ മാർ പുറത്തേക്കും പോയി.പോവാനിറങ്ങുമ്പോ, അമ്മ എന്നോടെന്തൊക്കെയോ പറയാതെ പറയുന്നുണ്ട്.എന്നോട് പറയാനുള്ള ആ പണ്ടാരം കാര്യത്തിന്‍റെ ടെൻഷനാണ് തള്ളക്ക്.കൂടെ ചെറിയമ്മക്ക് പനിയുണ്ടെന്ന് തോന്നുന്നു ന്നും പറഞ്ഞു.എന്തൊക്കെ കാട്ടിയാലും അമ്മക്കവളോട് സ്നേഹമൊക്കെയുണ്ട്.

കുറച്ചു കഴിഞ്ഞപ്പോ ഒരു കൂർപ്പിച്ച നോട്ടവുമായി എന്നെനോക്കി കൊണ്ടവൾ ഡിനിംഗ് റൂമിൽ നിന്ന് മുകളിലേക്ക് കേറി പോവുന്നത് കണ്ടു. ശ്രദ്ധയൊന്ന് മുന്നിലെ ടേബിളിലേക്കെത്തിയപ്പോ, എന്‍റെ ഫോണവിടെയുണ്ട്.? ഹരിയുടെ എടുത്തായിരുന്നല്ലോ .ഇതെങ്ങനെ ഇവടെത്തി?.

ചെറിയൊരു സംശയം ഉള്ളിലൂടെ പോവാതിരുന്നില്ല.ഫോണൊന്ന് തുറന്നു നോക്കി. സംശയം യഥാർഥ്യമാവുന്നപോലെ ഒരുപാട് മെസ്സേജുകളുണ്ട്.. ദൈവമേ ചെറിയമ്മ തിരിച്ചുപണി തന്നോ??

സന്തോഷമായി അത്‌ തന്നെ..ടീച്ചേർസ് അടക്കമുള്ള ഗ്രൂപ്പിൽ ഒരു ഷോർട്സ്

💬 Comments

View all comments