0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 40784

നോക്കിയില്ല, ബാത്‌റൂമിലേക്ക് ഓടി. കുറേ നേരമായില്ലേ പിടിച്ചു നിക്കുന്നു. മൂത്രമൊഴിച്ചു തിരിച്ചു വന്നപ്പോ ചെറിയമ്മയില്ല.ഐറ ബെഡിൽ കേറി ഇരിക്കുന്നുണ്ട്.

"ചെറിയമ്മ പോയി. ന്നോടൊന്നും മിണ്ടീല്ലട്ടോ... ഇഷ്ടപ്പെട്ടില്ലന്ന് തോന്നണു, നിന്നെ കെട്ടിപ്പിടിച്ചത്.."ഇവിടെയെവിടേലുമുണ്ടോ ന്നുള്ള എന്‍റെ തിരച്ചിലു കണ്ടു ഐറ ചിരിച്ചു.

"ഏയ്യ് അവൾക്കങ്ങനെ ഒക്കെ തോന്നോ...?"

"അയ്യടാ മോനേ നീയെന്തു കണ്ട നാടു വിട്ടു പോയെ? അതിനേക്കാൾ വ്യക്തമായ അനുവേച്ചിയിത് കണ്ടേ " അവളുടേയാ പറച്ചിലിന് അയ്യോ കഷ്ടയല്ലോ ന്ന് മുഖത്തെ കൊണ്ട് അഭിനയിപ്പിച്ചപ്പോ മുഖം വക്രിച്ചയവളുടെയൊരു നോട്ടം.

"അനുവേച്ചിയോ..." അത്‌ കേട്ട എനിക്ക് അത്ഭുതം...

"പിന്നേ... എന്നേക്കാൾ മൂത്തതല്ലേ??" സൈഡിൽ ഇരുന്ന എന്‍റെ അടുത്തേക്ക് നിങ്ങി, ഞാങ്കിടന്ന ബെഡിന്‍റെ നടുക്കിലേക്ക് കേറി അവളിരുന്നു.ശെരിയാ അവളെക്കാൾ മൂത്തതാണ് ചെറിയമ്മ.

"ഡാ ഞാനെന്ത് പറഞ്ഞാ നിന്നെയിങ്ങട്ട് വിട്ടേ?... ന്നട്ട് നീയെന്താ ചെയ്‌തെ? "അവളൊര മ്മായിയുടെ വേഷമിട്ടു. കയ്യിലൊരു വടി കൂടെ വേണ്ടീയിരുന്നു.ഇടക്ക് വെറുതെ തല്ലാൻ.ഹാ കേൾക്കാനുള്ളത് കേൾക്ക തന്നെ.

"ന്താ പറഞ്ഞെ...?"

"അവളോട് പോയി എല്ലാം സംസാരിച്ചു തീർക്കാൻ പറഞ്ഞോ?" അക്കമിട്ടു നിരത്താണല്ലോ തെണ്ടി..

"ഹാ പറഞ്ഞ്. എടീ ഞാനെത്ര സ്നേഹത്തോടെ മാങ്ങയുങ്കൊണ്ട് പോയതാന്നറിയോ അവളുടെയെടുത്ത്..അപ്പൊ അവൾക്കതില് വിഷമുണ്ടോന്ന് ചോദ്യം!!. നീയെന്താമ്പറഞ്ഞെ അവളെന്നേ സ്നേഹത്തോടെ വിളിച്ചപ്പോ,അവളുങ്കരയായിരുന്നു ന്ന് ല്ലേ?" അവസാനമവൾ കോളു ചെയ്തപ്പോ.ആദ്യമൊക്കെ കരയായിരുന്നുന്ന് ഐറ പറഞ്ഞിട്ടുണ്ട്. ശെരിയാണെന്ന് എനിക്കും തോന്നി.ആദ്യമാ സംസാരവും ശ്വാസമെടുക്കുന്നതും അങ്ങനെ ആയിരുന്നല്ലോ.

"ഹാ... എത്ര സ്നേഹത്തോടെ വിളിച്ചതാ നിന്നെ. അപ്പൊ നീയ്യെന്താ പറഞ്ഞത്..സമയല്ലന്നല്ലേ? പിന്നേയവൾക്ക് ദേഷ്യം വരില്ലേ....എത്ര കാലത്തിനു ശേഷമാ നീയവളോട് മിണ്ടയെ? അപ്പൊ അങ്ങനെ പറഞ്ഞാലോ??"

"നിക്ക് നിക്ക്നിക്ക്..." ഞാനിടയിൽ കേറി.

"ആണല്ലോ

💬 Comments

View all comments