0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 40786

ഞാസ്സമയമില്ലെന്ന് പറഞ്ഞപ്പോ അവൾക്ക് പ്രശ്നം ല്ലേ? നേരിട്ട് കണ്ടിട്ട് മാങ്ങ കൊടുത്തപ്പോ, ന്താ…? വിഷം ണ്ടോന്ന്?.. അതിന് പ്രശ്നം ലല്ലേ?..എനിണ്ട് ദേഷ്യമൊക്കെ. എന്നെയെന്തൊക്കെ പറഞ്ഞു. നീമ്പറഞ്ഞോണ്ട് മാത്ര ഞാനൊന്നുമ്മിണ്ടാതെ നിന്നെ. പൊട്ടൻ കളിപ്പിക്കണപോലെ കളിപ്പിച്ചു. ന്നട്ട് ഞാനെന്തേലുമ്പറഞ്ഞോ? അച്ഛനേം അമ്മയെയുമ്പറ്റി വരെ പറഞ്ഞില്ലേ..?" ഞാനിതിരി സങ്കടത്തിലായി.

"അഭീ...അന്നാ ഫോൺ വിളിച്ചപ്പോ, നല്ലപോലെ സംസാരിച്ചിരുന്നേൽ ഇതൊക്കെ ണ്ടാവായിരുന്നോ? അവളുടെ ഭാഗത്തു നിന്ന് നോക്കിയാൽ അവളെന്താ ചെയ്തേ?.. എത്രയൊക്കെ പറഞ്ഞാലും നീ കൂടെ ണ്ടാവുമന്നല്ലേ അവൾ പണ്ടേ ആഗ്രഹിച്ചേ?. ഇനി നിനക്കപര്‍ണയുമായി അവൾക്ക് റിലേഷൻ ഉണ്ടായിരുന്നതിൽ പ്രേശ്നമുണ്ടോ?"

ഐറ ചോദ്യം പതിയെയാക്കി.പണ്ടാരമടങ്ങാൻ ആ പെണ്ണിന്‍റെ പേര് വീണ്ടും വന്നല്ലോ?

" പ്രശ്നന്നുമില്ല എന്നാലും, എന്നോടൊന്ന് പറയാമായിരുന്നല്ലോ?. അന്ന് വെറുതെന്തിനാ നുണ പറഞ്ഞെ.?അതെല്ലേ ഇത്രേം പ്രശ്നം ആക്കിയേ.." അവൾക്കെന്തായിരുന്നു എന്നോട് പറഞ്ഞാൽ.

" നീയും അവളും സ്നേഹിക്കാൻ തുടങ്ങീട്ട് അന്നെത്ര കാലമായിക്കാണും... മൂന്ന് മാസമോ? അങ്ങനെ ന്തോവല്ലേ?.അത്‌ നിന്നോട് പറഞ്ഞാൽ നീയെങ്ങനതെടുക്കുന്ന് അവൾക്ക് അറീല്ല. അതാവും... "അവൾ സംശയം പറഞ്ഞു.

"കോപ്പാണ് അതൊക്കെ പ്പറയാം... എന്നേ സ്നേഹിക്കുന്നുണ്ട് പറഞ്ഞാപ്പിന്നേ എന്റെ മനസ്സ് അറിയാൻ ആണോ പണി..." ഞാൻ തിരിച്ചിട്ടു.ഐറയുടെ മുഖത്തു പുച്ഛത്തിലുള്ള ചിരി.

"കുറേ വർഷം ജീവനേക്കാളേറെ സ്നേഹിച്ചവനാടാ, അവന്‍റെ കൂട്ടുകാരെയും കൂട്ടി എന്നേ വന്നു.." ഐറ നിർത്തി. തല താഴ്ത്തിയായിരുന്നു ആ പറച്ചിൽ.പാവം തോന്നി.

"അത്ര കാലമായിട്ടും അവന്‍റെ ആ മനസ്സു കാണാൻ കഴിഞ്ഞില്ലടാ എനിക്ക് .ഞാൻ സഹിക്കാൻ വയ്യാതെ കരയുമ്പോ.. അവന്റെ ആവേശം കൂടായിരുന്നു ഡാ..." എന്നേ നോക്കിയ ആ കൂട്ടത്തിൽ അവൾ ആദ്യമായി എന്‍റെ മുന്നില് കരഞ്ഞു.

💬 Comments

View all comments