Chapter Title : മിഴി 8 [രാമന്‍]
പോവാൻ വണ്ടിയൊന്നും കിട്ടീല്ല. മഴയും കൊണ്ട് വണ്ടി തിരയാൻ അച്ഛനോടി. ജീപ്പ് വന്നു കേറുമ്പോ. അയാള് പറഞ്ഞു- ഡ്രൈവർ, എവിടേക്കെയോ വെള്ളം കേറീട്ടുണ്ടെന്ന്.പേടിയായിരുന്നു. അമ്മ നിലവിളി നിർത്തീല്ല. കുറച്ചു കഴിഞ്ഞപ്പോ സഹിക്കാവയ്യാതെ വണ്ടിയിൽ വെച്ച്.." അമ്മ പുറത്തേക്കുള്ള നോട്ടം നിർത്തി എന്നെ നോക്കി. പറയുന്നതു കേട്ടപ്പോ കരുതി അമ്മ ഇരുന്നു കരയാണെന്ന്. അങ്ങനെയല്ല!. എല്ലാം ഓർമയിലുണ്ടല്ലോ? അത് മതി. കരഞ്ഞിട്ട് എന്ത് കിട്ടാനാണ്.
"അവൾ കരയുന്നൊന്നും ഇല്ലായിരുന്നു ഡാ. ഇതൊക്കെ കണ്ട് ഞാൻ എന്താ ചെയ്യാ എന്നറിയാതെ നിന്നു. എന്‍റമ്മ പിന്നേ കരഞ്ഞില്ലട്ടോ , അവളെ കണ്ടുപോലും കാണില്ല. കണ്ണടച്ചു കിടക്കായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോഴും അങ്ങനെ തന്നെ. പക്ഷെ അനു.. അവളു കരഞ്ഞു ട്ടോ.. " അമ്മ ചിരിച്ചു.വേദന അയവിറക്കുവാണ്.
"പാവം പെണ്ണ്.." അതുംകൂടെയമ്മ പറഞ്ഞു. അവളെക്കുറിച്ച്. പാവം പോലും!! രണ്ടും കൂടെയെന്തോ രഹസ്യം സൂക്ഷിച്ച് നടക്കാണ്. എന്നോട് പറയോ? എവിടെ.. അമ്മായിനി എന്നേയുംക്കൂട്ടി ഇത് പറഞ്ഞു തരാൻ പോവണോ? ആയിരിക്കും.
വിശന്നിരുന്നു. ചോറ് വാങ്ങിത്തരാന്ന് പറഞ്ഞു കൊണ്ടുവന്നതല്ലേ എന്നെ? കണ്ട ഹോട്ടലിലേക്ക് ഓടിച്ചു കയറ്റി. മഴയാണേൽ നിൽക്കുന്നില്ല തകർത്തു പെയ്യാണ്. അമ്മയെയും കൂട്ടി ആ കൈ പിടിച്ചു ഞാൻ ഉള്ളിൽ കേറി. വലിയ ആളൊന്നുമില്ല. അമ്മക്ക് ചിക്കൻ ബിരിയാണി പറഞ്ഞപ്പോ ഞാൻ മട്ടനാക്കി.അമ്മക്ക് ചിക്കനൊഴികെ ബാക്കിയൊന്നും വലിയ ഇഷ്ടമില്ലെങ്കിലും, രണ്ടെണ്ണം വാങ്ങിയാൽ രണ്ടും ടേസ്റ്റ് നോക്കാലോ? അമ്മയ്ക്കും അതറിയാം.അച്ഛനാണേലോ.. എന്താ വേണ്ടതെന്നൊരു ചോദ്യമുണ്ടാകും ആദ്യം. വെറുതെയാണ് . ഞങ്ങൾ ആലോചിച്ചു വരുമ്പോഴേക്കും എല്ലാർക്കും ഒരേ ബിരിയാണി പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും.
ഞാനും അമ്മയും അങ്ങട്ടും ഇങ്ങട്ടും വാരി
💬 Comments
View all comments