Chapter Title : മിഴി 8 [രാമന്‍]
കഴിച്ചു. വെള്ളം കുടിക്കാത്തതിനും, പുറത്തേക്ക് ഒരു വറ്റ് വീഴ്ത്തിയാലും ചീത്തയാണ്. അതിന്നും കിട്ടി.പറയുമ്പോ ആരേലും അടുത്തുണ്ടോ ഇല്ലയോ എന്നൊന്നും നോക്കില്ല,അങ്ങു പറയേം ചെയ്യും..
വാഷ് ഏരിയയിലെ നീണ്ട കണ്ണാടി കണ്ടപ്പോ അമ്മോക്കൊരു ആഗ്രഹം. ഫോട്ടോ എടുക്കാൻ.അതൊരിക്കലും പറയാത്തയാളാണ്.എന്തായാലും ഫോണെടുത്തു കണ്ണാടിയിലേക്ക് ഫോക്കസ് ചെയ്തപ്പോ.. അമ്മയെന്‍റെ തോളിലേക്ക് തലവെച്ചു, ഇടത്തേ ഇടുപ്പിലൂടെ കൈ ചുറ്റി നിന്നു.
മുന്നിൽ കണ്ണാടിയിൽ ആ രൂപം കണ്ടോന്നു ഞാൻ ഞെട്ടി..എന്താണ് ആ മുഖത്ത്, നാണമോ?, അമ്മയെ ഇതേപോലെ ഞാൻ കണ്ടിട്ടില്ല. ഒരിക്കലും.എന്തൊരു ഭംഗിയാണാ നീട്ടുന്ന കണ്ണുകൾക്ക്, ആ ചിരിക്ക്, തൂങ്ങി കണ്ണിലേക്കു കുത്തുന്ന മുടിക്ക് പോലും ഒരുപാട് ചന്തം.
നിലാവുറങ്ങാത്ത ചില രാത്രികളിൽ കണ്ടിട്ടുണ്ട് ആ കണ്ണുത്തിളങ്ങുന്നത്. കുറേ മുന്നെരു രാത്രി, ക്യാമ്പ് കഴിഞ്ഞു വന്നയമ്മയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടി തിരിച്ചു വരുമ്പോ കണ്ടിട്ടുണ്ടാ നാണം.കാറിന്‍റെ സൈഡ് സീറ്റിൽ കിടന്നുറങ്ങി, ചുവന്ന മാനവും, ഉറങ്ങാത്ത കടലും കണ്ട് കണ്ണുതുറക്കുമ്പോ കിട്ടിയിട്ടുണ്ട് ആ നോട്ടത്തിന്‍റെ വശ്യത.ഇപ്പോഴോ? ഈ നിമിഷംകൂടെ. ഇനി കിട്ടുമോ ഇതുപോലൊന്ന്?.കിട്ടില്ല അതുറപ്പ്.പുറത്ത് മുരളുന്ന ഇടിയുടെ ഒച്ച കേട്ടതും രണ്ടു മൂന്നു ഫോട്ടോയെടുത്തു.
പുറത്തെ അവസ്ഥ വളരെ മോശമായി. മിന്നലും, ഇടിയും, റോട്ടിൽ അത്യാവശ്യം വെള്ളവും, ബൈക്കെങ്ങനെയോ പോവുന്നുണ്ട്. കാറെടുക്കാൻ വയ്യ. ശ്രീയങ്കിളിന്‍റെ വണ്ടിയാണ്.
കുറച്ചു കഴിഞ്ഞിട്ട് പോവാമെന്നമ്മ പറഞ്ഞു. സൈഡിലെ വെയ്റ്റിംഗ് ഏരിയയിൽ സോഫയിൽ ഇരുന്നു. ചില്ലിന്‍റെ ഷെൽഫിനു മുന്നില്‍, ഐസ്ക്രീമുണ്ട്. ഉപ്പിലിട്ട മാങ്ങയും,നെല്ലിക്കയും,തേൻനെല്ലിക്കയുമുണ്ട്. അമ്മയാണ് തുടക്കമിട്ടത്. എന്‍റെ മുന്നിൽ തിന്നു വന്നു നുണപ്പിക്ക. എന്നാലിനിക്ക് വാങ്ങി തരോ? അതില്ല!!. തട്ടിപ്പറിച്ചു വാങ്ങി.ഞാനങ്ങു വായിലേക്ക് കമിഴ്ത്തി.അതുപോയപ്പോ കള്ളദേഷ്യം കാണിച്ച് അടുത്തതെടുക്കാൻ
💬 Comments
View all comments