0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41.9K

തണുപ്പുള്ളയൊരു അനുഭൂതിയുടെ ഗന്ധം ഉള്ളിലേക്ക് വന്നു..

"നമുക്കൊന്ന് സംസാരിച്ചാലോ അഭി..? "ഇത്തിരി നേരത്തേ നിശബ്‌ദത അമ്മ തന്നെ മുറിച്ചു. എനിക്കറിയാമായിരുന്നു അമ്മക്ക് അത്‌ പറയാനുണ്ടാവുമെന്ന്.

ഞാൻ വെറുതെയൊന്ന് മൂളി കൊടുത്തു.

അമ്മ പറഞ്ഞപോലെ ഒരു വീടിന്‍റെ മുന്നിൽ വണ്ടി നിർത്തി.മുമ്പെങ്ങും വന്ന പരിചയമില്ല.ആരുടെ വീടാണെന്ന ചോദ്യമെനിക്കുണ്ടായിരുന്നു.അമ്മയോട് അത്‌ സംശയത്തോടെ ചോദിക്കുകയും ചെയ്തു. എന്‍റെ കൈ പിടിച്ചു മുന്നില് നടന്നതല്ലാതെ അമ്മയതൊന്നും പറഞ്ഞില്ല. ഡോർ തുറന്നത് അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. കണ്ടെവിടെയോ പരിചയം തോന്നി. അവർ ചിരിച്ചു.അകത്തേക്ക് വരാൻ പറഞ്ഞു.

"മോനേ ചായയോ എന്തേലും എടുക്കണോ ആദ്യായിട്ട് വരല്ലേ...?." സ്നേഹത്തോടെ അവരന്വേഷിച്ചു.ചിരിച്ചുകൊണ്ടുതന്നെ വേണ്ടെന്ന് പറഞ്ഞു.അമ്മ മഴയത്തു കുടുങ്ങിയതും കൂടെ പറഞ്ഞു കഴിഞ്ഞപ്പോ അവർ മുകളിലാ റൂമെന്ന് പറഞ്ഞു. അമ്മ തലയാട്ടി. എനിക്കതങ്ങു കത്തിയില്ല. മനസിലാവാതെയാ സ്ത്രീയെ നോക്കിയപ്പോ, ഒരു ചിരിയാണ് തന്നത്. റൂമോ? എന്തിന്?

അമ്മയുടെ പിറകെ നടന്നു. സ്റ്റെപ്പുകൾ ഓരോന്ന് കേറി. ഇടയ്ക്കമ്മ തിരിഞ്ഞു നോക്കുന്നുണ്ട്. വല്ലാത്തൊരു സംശയം ഉള്ളിൽ വന്നു. എന്തോരു പിടികിട്ടാത്ത വേണ്ടാത്ത ചിന്ത. മുകളിലെ അലങ്കരിച്ച ടേബിളിന്‍റെ പുറകിൽ ജനൽ തുറന്നിട്ടതാണ്. ആകാശത്ത് ഒച്ചയില്ലാതെ പായുന്ന മിന്നലുകൾ കാണാം. അമ്മ ഒരു വാതിൽ തുറന്നു. ഇരുട്ടാണുള്ളിൽ .കേറി ലൈറ്റ് ഇട്ട് അമ്മയെന്നെ നോക്കി.

ഭംഗിയുള്ള റൂം,

"വാ അഭീ...." വിളിയിൽ സന്തോഷമോ ദുഖമോ ഒന്നും കാണുന്നില്ല.മടിച്ചു നിന്നയെന്നെ,എങ്ങനെയോ വന്ന ചിരി കാട്ടി അമ്മ ഉള്ളിലോട്ട് വിളിച്ചു. ഞാനുള്ളിലേക്ക് കേറി. ബാക്കിൽ വാതിൽ അടയുന്ന ശബ്‌ദം, ലോക്ക് വീണിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി.

"അമ്മേ.. എന്നോട് സംസാരിക്കാൻ തന്നെയല്ലേ വന്നത്..." മുഖമിത്തിരി മുറുകിയിരുന്നു. ശബ്ദവും അതേപോലെ

💬 Comments

View all comments