0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41.9K

ആയിക്കാണും. അമ്മ ഞെട്ടിയോ? തോന്നി. പിന്നെ പെട്ടന്നൊരു ഒരു ചിരി.

"എന്‍റെ മോനൂ ആണെടാ. എനിക്ക് കയ്യും കാലും വിറക്കുന്നുണ്ട്.പറയാനാണെൽ നാക്കും കിട്ടണില്ല.വേറെ എവിടേലും ആയിരുന്നേൽ ഞാനിങ്ങനെ കളിക്കുന്നത് ആരേലും കണ്ടാലോ? അതായിങ്ങട്ട് പോന്നത്. അപ്പോ ദാ.... ചെക്കന്‍റെ മുഖം ആന കുത്തിയ പോലെ.." അമ്മയൊന്ന് അയഞ്ഞു. തള്ളക്ക് എന്നോട് പറയുന്നതിലുള്ള പേടിയാണ്. ഇപ്പോഴാ ശ്വാസം ഒന്ന് നേരെയായത്.

"അല്ല നീയെന്താ കരുതിയെ അഭീ? ഇങ്ങട്ട് വന്നപ്പോ.?." നല്ല ചോദ്യം.ഇതന്നെ ചോദിക്കണം.

"അതൊക്കെ പ്പറയാ... അതിനു മുന്നേയൊരു കാര്യം!!.." ഞാൻ മുന്നിലുള്ള ബെഡിലിരുന്ന് അമ്മയെ നോക്കി.പേടിയുണ്ടേലും ചിരിക്കാൻ നോക്കുന്നുണ്ട്. പിരികം പൊക്കി എന്താന്ന് ചോദിച്ചു.

"കാര്യം ഒക്കെ എന്നോട് പറയാം അതെത്ര സീരിയസ് ആണേലും. എന്നാ കണ്ണെങ്ങാനും നിറച്ച..." ഞാൻ വാർണിങ് കൊടുത്തു. അമ്മ ഒന്ന് ശ്വാസം വിട്ടു. മുകളിലേക്ക് തല പൊക്കിനോക്കി ഒരു നില്‍പ്പ്..

"ശ്രമിക്കാ..." കണ്ണുരണ്ടും ഇറുക്കി അമ്മ പറഞ്ഞു.

"കരയാനൊന്നും നിക്കല്ലേ തള്ളേ കാണാൻ വയ്യാഞ്ഞിട്ട..." ഞാനൊന്നുകൂടെ പറഞ്ഞു..

"ആട ചെക്കാ... കരയൂല്ല!!.ഒന്ന് നിർത്തോ നീ.... ." അമ്മ കൈ കൂപ്പി.പിന്നെ മുന്നില് വന്നു തോളിൽ രണ്ടും കൈയ്യും കുത്തി കുനിഞ്ഞു നോക്കി നിന്നു.

"അല്ല നീയെന്തോ പറയാന്നു പറഞ്ഞല്ലോ? ഇങ്ങട്ട് കേറി വന്നപ്പോ നീയന്താ കരുതിയത്?..."കണ്ണിലൊരു കളിപ്പിക്കുന്ന നോട്ടമുണ്ടോ? എന്താണെലെന്താ.

"ഇങ്ങട്ടുള്ള വരവും, ആ ചേച്ചിയെ കണ്ടതും അവരുടെ നോട്ടവും ചിരിയും, ഞാൻ കരുതി ഈ കാമുകി കാമുകന്മാർ സംസാരിക്കാൻ വേണ്ടി റൂമെടുക്കൂലേ? അതേപോലെ അമ്മയെന്നേം കൂട്ടി വന്നതാണോന്ന്..." ഞാൻ മനസ്സിൽ ഉണ്ടായിരുന്നതങ്ങു പറഞ്ഞു.

"ആഹാ.... നിന്‍റെ കാമുകി ഞാനോ.?." അമ്മക്ക്

💬 Comments

View all comments