0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 42.1K

കൊള്ളുന്നെങ്കിൽ കൊള്ളട്ടെ!.

റൂമിന്‍റെ മുന്നില് എത്തി. പൂട്ടിയ വാതിൽ മാത്രമല്ല ഞാൻ അത്‌ ലോക്ക് ചെയ്തിട്ടുണ്ട്.തുറക്കാൻ പേടിയായി അറിയാതെ ഞാൻ കരഞ്ഞു. ഉള്ളിലെന്‍റെ അനു ഒറ്റക്ക് ഈ ദിവസം മുഴുവനും. ഇത്ര വല്ല്യ മഴയത്തു ഈ ഇടിയിൽ, ഞാങ്ങനെയാ മാപ്പ് ചോദിക്കാ?.എന്നോട് തന്നെ ദേഷ്യം വന്നു. വാതിൽ തുറക്കുമ്പോ കൈ വിറച്ചിരുന്നു.. പുറത്ത് വിറപ്പിക്കുന്ന കാറ്റ്. ഞാൻ ലൈറ്റ് ഉള്ളിലേക്കടിച്ചു സൈഡിലെ ബെഡിൽ അവളെ കാണുന്നില്ല!!.

ആദി കേറി.ഉള്ളിലൂടെ മൊത്തം നോക്കി.ചുമരിന്‍റെ മൂലയിൽ, കട്ടിലിന്‍റെ ബാക്കിൽ, നിലത്ത് അവളുടെ വായിൽ തിരുകിയ  ഷഡി വീണു കിടക്കുന്നുണ്ട്. ഉള്ളിലേക്ക് കേറി വന്നൊരു മിന്നൽ. ആ മൂലയിലേക്ക് നടന്നപ്പോ റൂമിന്‍റെ കുറച്ചു ഭാഗം തെളിഞ്ഞു. ഒരു കാൽ കാണുന്നുണ്ട്. ചങ്ക് പിടച്ചു. മൂലയിലേക്ക് വെളിച്ചമടിച്ചപ്പോ ഞാൻ കരഞ്ഞു പോയി. അവളവിടെയുണ്ട് .ഒരു കയ്യിൽ ഞാൻ കെട്ടിയ കെട്ടിപ്പോഴുമുണ്ട്. കാൽ രണ്ടും കൂട്ടി പിടിച്ചു മിന്നൽ കൊള്ളാതെ കട്ടിലിന്‍റെ സൈഡിൽ ആ മൂലയിൽ.

"അനൂ..." ഇടറിയ ശബ്‌ദം കൊണ്ട്  ഞാൻ വിളിച്ചു.ഓടി അടുത്തു. മുട്ടിലേക്ക് കമിഴ്ത്തി വെച്ച ആ മുഖം പൊക്കി നോക്കി.ശരീരത്തിന് മൊത്തം നല്ല തണുപ്പ്.

"അനൂ... ചെറിയമ്മേ..." കെട്ടി പിടിച്ചു ഞാൻ വിളിച്ചു നോക്കി.മിണ്ടുന്നില്ല, അനങ്ങുന്നില്ല. അതേയിരിപ്പ്. പിടിച്ച കൈകൾക്ക് ബലമില്ല.ശ്വാസം ചെറുതായി എടുക്കുന്നുണ്ട്.ഞാനൊന്നുകൂടെ വിളിച്ചു നോക്കി..തല പിടിച്ചു ഇളക്കി നോക്കി.

" അനൂ പ്ലീസ് ഒന്ന് കണ്ണ് തുറക്ക്.. " എന്‍റെ കയ്യിലുള്ള ആ കൈ വഴുതി നിലത്തേക്ക് വീണു. പൊട്ടി കരയാൻ തോന്നി. ഇല്ലാ ഇങ്ങനെ ഇരിക്കാൻ പാടില്ല. എന്‍റെ അനു. അവൾക്ക് ഒന്നും പറ്റരുത്.

💬 Comments

View all comments