0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 42.1K

കൈയ്യിലെ കെട്ട് പെട്ടന്നൂരി.വാരി ചെറിയമ്മയെ കൈയ്യിലെടുക്കാൻ നോക്കി.പറ്റുന്നില്ല!! രണ്ടു വട്ടം ഞാൻ എഴുന്നേൽക്കാൻ കഴിയാതെ നിന്നു. കരച്ചിൽ വന്നു. കൈ ചുരുട്ടി നിലത്തു രണ്ട് ഇടി ഇടിച്ചു. തുറന്ന ഡോറിലൂടെ ഒരു മിന്നൽ. അടുത്തുള്ള ചെറിയമ്മയുടെ കൈ എന്നെയൊന്നു തോട്ടുവോ?.  ഞാൻ വീണ്ടും ശ്രമിച്ചു. ഇത്തവണ അവളെന്‍റെ കയ്യിൽ പോന്നു.നിറയുന്ന കണ്ണുകൾ അതേ പോലെ. നെഞ്ച് അങ്ങനെ ഇടിക്കുന്നുണ്ട്.പുറത്തേക്കിറങ്ങി. ചാറ്റലടിക്കുന്ന വരാന്തയിലൂടെ നടന്നു. സ്റ്റെപ്പിറങ്ങുമ്പോ വീഴാൻ പോയി.വരാന്തയിൽ നിന്ന് മഴയിലേക്കിറങ്ങി.ഡോർ പണിപ്പെട്ട് തുറന്നു.ഞാനും അവളും ഒരുപാട് മഴ നനഞ്ഞു.. ബാക് സീറ്റിൽ അവളെ കിടത്തി.തിരിച്ചിറങ്ങുമ്പോ കൈത്തണ്ടയിൽ മുറുകിയ അവളുടെ വിരലുകൾ.അവളറിയുന്നുണ്ടോ എല്ലാം?...

മുറ്റം നിറഞ്ഞിഴുക്കുന്ന ചളി വെള്ളത്തിലൂടെ കാലു നീട്ടി ഞാൻ ചെറിയമ്മയുടെ കൈകൾ മെല്ലെ വിടുവിച്ചു. ഓടി ഡ്രൈവിങ് സീറ്റിൽ കേറി. കീ കൈകൊണ്ട് തിരഞ്ഞു. കണ്ണിലിരുട്ട് കേറി, അത്‌ കാണുന്നില്ല. പണ്ടാരം. ഞാൻ പോക്കെറ്റിൽ തപ്പി.അവിടെയുമില്ല..പ്രാന്തിളകി. കൈ കൊണ്ട് സ്റ്റൈറിങ്ങിൽ ആഞ്ഞു കുത്തി.എവിടെ വെച്ചു ഞാനാ സാധനം.

മുറ്റത്തേക്കിറങ്ങി.വരാന്തയിലേക്ക് വീണ്ടും ഓടി. ഫോൺ എടുത്തപ്പോ സ്വിച്ച് ഓഫ്‌.അതെടുത്തു നിലത്തേക്കെറിഞ്ഞു.ആകെ തളരുന്നപോലെ.കണ്ണു കാണുന്നില്ല.ലൈറ്റ് ഒക്കെ എവിടെയാണ്?.റൂമിലും ഹാളിലും തിരഞ്ഞു. കിട്ടിയില്ല ഒന്നും ചെയ്യാനാവുന്നില്ല. എല്ലാത്തിനും കഴിയാതെ ആയി പോവുന്നു.എന്‍റെ അനു. കണ്ണ് പോലും തുറക്കാതെ ആ കാറിൽ. എന്ത് ജന്മമാണെന്ന് ഞാണെന്ന് എന്നോട് തന്നെ ചോദിച്ചു.എന്തേലും ചെയ്തേ മതിയാവുള്ളൂ അടുക്കളയിലേക്ക് ഓടി.സൈഡിൽ കണ്ട മെഴുകുതിരി കത്തിച്ചു. കെടാതെ നോക്കി..തുറന്ന ജനലിൽ കൂടെ വന്ന കാറ്റ്. ആളുന്ന മെഴുകുതിരിക്കൊപ്പം നെഞ്ചും ആളി. സ്റ്റെപ് കേറി തിരിഞ്ഞു. കീ എവിടെയ്യമില്ല.. റൂമിൽ നോക്കി, ഷിർട്ടിന്‍റെ പോക്കറ്റിലും, പാന്‍റിലും നോക്കി.

💬 Comments

View all comments