Chapter Title : മിഴി 8 [രാമന്‍]
ഓർമയുണ്ട്.വരുന്ന ഒരു കവലയിൽ അമ്മയുടെ ചെറിയച്ഛന്റെ കൂടെ പോവുമ്പോഴാണത് കണ്ടത്. അമ്മയുടെ ചുറ്റും ഒരുപാട് ആളുണ്ടായിരുന്നു.അന്നെത്ര വിഷമിച്ചു കാണുമത്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
എന്നോ അമ്മയുടെ കൂടെ ഇഷ്ടല്ലെങ്കിലും ഞാമ്പോയിണ്ട്. ദൂരെയാ വയലീന്ന് ഞങ്ങളുടെ വീട് കാണാൻ. അന്നമ്മ കരയണതും കണ്ടിട്ടുണ്ട്. എനിക്കെന്തേലും അന്ന് മനസ്സിലാവോ?. ഇതൊക്കെ അച്ഛന് തന്നെയാ എനിക്ക് പറഞ്ഞു തന്നത്.ഇതൊക്കെ അറിഞ്ഞപ്പോ ആണോന്ന് അറീല്ല, അമ്മയെ പിന്നീട് എനിക്ക് ഇഷ്ടപെട്ട് തുടങ്ങിയത്. എന്നാലും ഈ കാര്യം ഒക്കെ മനസ്സിൽ വരുമ്പോ. ആ അമ്മയോട് ഞാനെങ്ങനെയാ തെറ്റാ.?"
"പാവാല്ലേ?... " ഐറ സങ്കടപെട്ടു.
"ഹ്മ്മ്..."
ഇത്തിരി നേരം അങ്ങനെ നിന്നു.മിണ്ടാതെ കുറേ നേരം കൂടെ..
"അഭീ എന്‍റെൽ ഇതെ ഉള്ളൂട്ടോ " അവളെന്‍റെ കാർഡ് നീട്ടി ചിരിച്ചു. കട്ട് കൊണ്ടുപോയ സാധനല്ലേ അത്?
"അതിനുള്ളിൽ ഒന്നുല്ല... ഒക്കെ "
"വേണ്ട വേണ്ട..." അവളതെന്തിനാ ചെലവാക്കിയേന്ന് പറയാനുള്ള ഒരുക്കത്തിലാണ്. എന്താലും എന്നേ പറ്റിക്കാൻ ഒന്നും അല്ലല്ലോ കൊണ്ടുപോയത്. എന്തേലും ആവശ്യം കാണും.
ഐറ ഒന്നുകൂടെ എന്നെകെട്ടി പിടിച്ചോണ്ട് കണ്ണിൽ വെള്ളം നിറച്ചു.തെണ്ടി.
"ഡാ..മര്യാദക്കവളോട് എല്ലാം പറഞ്ഞു സെറ്റായിക്കോ.. ഇല്ലേൽ ഞാനിനിയും വരും. " കള്ളദേഷ്യം. എന്‍റെ ചേച്ചിയാന്ന വിചാരം? ഹും!!!
"പിന്നേ വേണേലിങ്ങട്ട് വന്നു സോറി പറയട്ടെ!!... ന്‍റെ പട്ടി പോവും.!! " അങ്ങനെ തന്നെ നിൽക്കാനാണെന്‍റെ തീരുമാനം. ഇനി വയ്യ സോറി പറഞ്ഞവളെ പിന്നാലെ പോവ്വാൻ.
"ഓഹ്.... രണ്ടിനോടും പറഞ്ഞിട്ട് കാര്യമില്ല.എന്താണ് വെച്ചാൽ ചെയ്യ്. രണ്ടും കണക്കാ...." നിവർത്തിയില്ലാതെയവൾ കണ്ണുരുട്ടി പറഞ്ഞു.പിന്നേ....ചെറിയമ്മയോടും ഇതേപോലെയവൾ പറഞ്ഞു കാണും,എന്നോട് വന്നു സംസാരിക്കാൻ. അതൾക്ക് പറ്റില്ലേ? ന്ന്ട്ട് എന്നേ കുരങ്ങ് കളിപ്പിക്കാൻ
💬 Comments
View all comments