0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 40884

അല്ലേയവള്‍ക്ക്..അങ്ങനെയിപ്പോ ഞാൻ താഴ്ന്നു കൊടുക്കില്ല.

ഐറയുട പറച്ചിലിന് ഞാൻ ചിരിച്ചു കൊടുത്തു..

"പിന്നേ നീ വെറുതെ അങ്ങു നിശ്ചയം മുടക്കി ന്ന് പറയല്ലേ.. നിന്‍റെ ഐഡിയ അല്ലേ ഇത്?.. ഇതിപ്പോ നേരിട്ട് പറയാതെ എല്ലാരുമറിഞ്ഞല്ലോ നിങ്ങളിഷ്ടത്തിലാന്ന്.അല്ലാതെ പറഞ്ഞാലുള്ള അവസ്ഥ .കൈ മുറിച്ചതുകൊണ്ട് ആ പേടിയിൽ, അവൾക്ക് ഇനി വേറെ ആലോചന ഒന്നുമാരും കൊണ്ടൊരില്ല. നല്ല ഐഡിയാണ് മോനേ "അമ്മോ!!! എന്തൊക്കെയാണവളുടെ തലയിലൂടെ ഈ പോവുന്നത്. ഞാൻ മിണ്ടിയില്ല. ഒന്ന് വെറുതെ ചിരിച് കൊടുത്തു. ആ അനങ്ങനെ വേണേലും ചിന്തിക്കാം.

"നീ കണ്ടു പിടിച്ചല്ലേ...??" വെറുതെ അങ്ങു പറഞ്ഞു. ആ ക്രെഡിക്റ്റ എങ്കിലും നിക്കട്ടെ.

"അതേ... അവൾക്ക് സ്നേഹമില്ലന്നൊന്നും പറയല്ലേ, അത്‌ ഇരുന്ന് കരയുന്നത് ഞാങ്കണ്ടിട്ടുണ്ട്. എത്ര വട്ടാ ഇതിനുള്ളിലേക്ക് വന്നു നോക്കി പോയെ? ചേച്ചി മാത്രമല്ല. നിന്‍റെമ്മയും " എന്തിനാണത് ഇപ്പോളവളെന്നോട് പറഞ്ഞത്? വെറുതെ സെന്‍റിയാക്കാൻ.ഇമോഷണലി എന്നേ ഡൌൺ ആക്കാനുള്ള തന്ത്രം. എന്ത് കോപ്പേലും ആവട്ടെ.

നിന്നില്ലയവൾ.എവിടെയും നിക്കുന്ന ശീലവുമില്ല.ഒരുമ്മ കവിളിൽ തന്ന് എങ്ങാട്ടോ പോയി.

റൂമിൽ പിന്നെയും ഒറ്റക്കായി. ഇനിയെന്തിനാ ഇവിടെയിങ്ങനെ നിൽക്കുന്നത്. പൊയ്ക്കൂടേ? ബെഡിൽ നിന്ന് ചാടി ,ഞാൻ നേരെ വാതിലിലേക്കടുത്തപ്പോ തന്നെ ഡോർ തുറന്നമ്മ വന്നു. പിരികം രണ്ടുവട്ടം പൊക്കി, ഊരയിൽ കൈ കൊടുത്തൊരു നോട്ടം. ഓഹ് ഞാൻ രോഗിയാണല്ലോ ല്ലേ?

"ലക്ഷ്മി പോവ്വാ??. വയ്യിവിടെ നിക്കാൻ." ഉള്ളതങ്ങു പറഞ്ഞു.എത്ര നേരായീ ബോർ പരിവാടി.

"ആയീല മോനൂ ഇത്തിരി നേരംങ്കൂടെ നിക്ക്.." ആ നീണ്ട കൈയ്യെന്‍റെ രണ്ടു തോളിലും അമർന്നു.മുഖത്തു അപേക്ഷയുടെ ഭാവം. ചെറിയമ്മയേക്കാളേറേ സുന്ദരി, അമ്മയാണോന്ന് തോന്നിപ്പോയി.ചെറിയമ്മയെപ്പോലെ, കളിപ്പിക്കണ നോട്ടവും, ഭാവവുമാണാ

💬 Comments

View all comments