0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 92198

വരാമ്പോവുന്നെ..." അമ്മയിറക്കിയ ഭീഷണി പുച്ഛത്തോടെ ചെറിയമ്മ തള്ളി.ചെരിഞ്ഞു കിടന്നിരുന്നവൾ നേരെ അമ്മയുടെ മുഖത്തേക്ക് നോക്കിയത് പറഞ്ഞു. ആദ്യായിട്ട ഇങ്ങനെ വിളിക്കുന്നതൊക്കെ കേൾക്കുന്നത്.അതും അമ്മയെ.ഈ അവസ്ഥയിൽ കൂടെ ആയപ്പോ എങ്ങനെയോ വന്ന ചിരി പിടിച്ചു നിർത്തി ഞാന്‍ നിന്നു. രേവതിയാന്‍റിയാണ് പകച്ചുപോയത്.കണ്ണ് മിഴിച്ചത് അമ്മയെ നോക്കി. "നീ പോടീ പട്ടി...!!" അങ്ങനെ വിട്ടു കൊടുക്കാൻ അമ്മയും നിന്നില്ല.രണ്ടു സ്റ്റെപ്പ് മുന്നോട്ട് വെച്ചവൾക്ക് നേരെയമ്മ കുരച്ചു. എന്നാ ആ പറച്ചിൽ!! വാ പൊളിഞ്ഞു വന്നു.പട്ടീന്നോ?  അമ്മതന്നെയാണോന്ന് സംശയം തോന്നി. വയസ്സ് കൂടുംതോറും ചെറുതാവാണോ?ആന്‍റിയിടയിൽ കേറി വേഗമിടപെട്ടു.എന്നാലും അമ്മയുടെ മുന്നിൽ തടയാണെന്നപ്പോലെ നിക്കുമ്പോ ആ മുഖത്തടക്കി വെക്കുന്ന ചിരിയുമുണ്ട്.ചിരിക്കാതെ നിക്കാൻ എങ്ങനെ കഴിയും ചേച്ചിയും അനിയത്തിയുമല്ലേ ഇങ്ങനെ കിടന്ന് വാശി പിടിക്കണേ. "നിന്‍റെ അമ്മൂമ്മയാടീ പട്ടി..." ബെഡിൽ നിന്നിത്തിരി പൊന്തി കലി കേറിയ ചെറിയമ്മയുടെ വക അടുത്തത്. ആന്‍റിക്ക് ചിരി പൊട്ടിയിപ്പോ അട്ടഹസിക്കുമെന്ന് തോന്നി.ഇങ്ങനെയവളുടെ എടുത്ത് നിന്ന് കേൾക്കുമെന്ന് അമ്മ കരുതി കാണില്ല. ഞാനോ?? ഞാനും!!!.മുൻപോട്ട് ചെറിയമ്മയുടെ അടുത്തേക്ക് പോവാൻ അമ്മ മെല്ലെ നോക്കുന്നുണ്ട്.വാശിക്ക്. ആന്‍റി ഒരു തടസ്സം പോലെ നിക്കുന്നു എന്നേയുള്ളു. "ഡീ ഡീ എന്‍റെയമ്മൂമ്മക്ക് വിളിച്ചാലുണ്ടല്ലോ...." അമ്മ വീണ്ടും കലിപ്പിടാൻ നോക്കുന്നുണ്ട്.. "നീ പോടീ.... നീയെന്നെ വിഴുങ്ങോ..." പാവം ചെറിയമ്മ!! നെറ്റി തിരുമ്മി.മുറിയുന്ന ശബ്ദം വെച്ചാണ് പറച്ചിൽ..എന്നാലും അമ്മയെ എന്തൊക്കെയാ വിളിക്കുന്നത്? "ആടീ വിഴുങ്ങും.. ന്തേ കാണണോ..?"അമ്മയതും കൂടെ പറഞ്ഞപ്പോ കലിപ്പ് കേറി ചെറിയമ്മ അമ്മയെ തുറിച്ചു നോക്കി.വയ്യാഞ്ഞിട്ടാവും എന്തൊക്കെയോ പറയാനുണ്ടെന്ന് മുഖം കണ്ടാലറിയാമെങ്കിലും ഒരു ദഹിപ്പിക്കുന്ന നോട്ടത്തിലവളത് നിർത്തി. "എന്‍റെ പൊന്നു ആന്‍റി.. ആ തള്ളയെയൊന്ന് പുറത്തു

💬 Comments

View all comments