Chapter Title : മിഴി 9 [രാമന്‍] [Climax]
കൊണ്ടുപോവോ...?." ക്ഷമ നശിച്ച അവളുടെ വേദനിക്കുന്ന പറച്ചിൽ.. "ലക്ഷ്മി..." ആന്‍റി അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു. "കേട്ടോടീ അവളു പറഞ്ഞെ??... തള്ള ല്ലേ?" ആന്‍റിയോടും ബാക്കി ചെറിയമ്മയെ നോക്കി പല്ല് കടിച്ചു അമ്മ നിന്നു. "തള്ള നീയാടീ മൂദേവി....." അമ്മയതും കൂടെ പറഞ്ഞപ്പോ എന്‍റെ അടുത്തുകൂടി പോയൊരു സിസ്റ്റർ എന്നെ തള്ളി മാറ്റി തലയുള്ളിലേക്കിട്ടു. "എന്നെ വിളിച്ചോ?" ഇതിപ്പോഴെന്താ സംഭവം!! അതിന്‍റെ ബാക്കിൽ നിന്ന് ഉള്ളിലേക്ക് നോക്കിയപ്പോ എല്ലാരുമുണ്ട് നിശബ്ദമായതിനെ തുറിച്ചു നോക്കുന്നു.. "എന്‍റെ ശ്രീദേവി... ശ്രീദേവിയല്ല മൂദേവി....!" കടിച്ചുകീറാൻ നിക്കുന്ന രണ്ടെണ്ണത്തിന്‍റെ നടുവിൽ നിന്ന് സർക്കസ് കളിക്കുന്നയാന്‍റി തലയിൽ കൈ വെച്ച് പറഞ്ഞു.പിടിച്ചു വെക്കാൻ കഴിഞ്ഞിരുന്ന ചിരി പൊട്ടി പുറത്തേക്ക് വന്നു.തലയിട്ട നഴ്സും ബാക്കിയുള്ളോരും ഇടയിലൂടെയൊരുനോട്ടം നോക്കിയപ്പോത്തന്നെ പിടിവിട്ടു ചിരിച്ചയെന്‍റെ മോന്ത കണ്ടു.മൂദേവി ന്ന് കേട്ട് മതിയായപ്പോ ഇളിച്ചു കാട്ടി രണ്ടു വട്ടം ഒളിഞ്ഞു നോക്കിയാ നേഴ്സും സ്ഥലം വിട്ടു. ഡോർ മെല്ലെയടഞ്ഞു. ഇനിയിപ്പോ എങ്ങനെയാ തള്ളി തുറന്നു നോക്ക. എന്നാലും മെല്ലെ തുറക്കാനാ ഹാൻഡിൽ പിടിച്ചതും അകത്തു നിന്നാരോ വാതിലൊന്ന് വലിച്ചു.”മിണ്ടാതെ നിക്കോ...” ചെറിയുമ്മയുടെ കാറിച്ച വീണ്ടും പുറത്തേക്ക് വന്നു.വാതില്‍ വീണ്ടും അടഞ്ഞു. പെട്ടന്നത് തുറന്നതും ദേഷ്യത്തിലുള്ള അമ്മ മുന്നിൽ.കലിപ്പ് മുഖം. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു കാട്ടിയെങ്കിലും അത് ഭാവം വിടണ്ടേ.പുറത്തേക്ക് ഇറങ്ങിയത് ഡോറടച്ചു.എന്‍റെ മുന്നിൽ നിന്നങ്ങനെ തുറിച്ചു നോക്കാണ്. തൊണ്ട മെല്ലെ നനച്ചു.ഇനിയിപ്പോ എന്‍റെ കാര്യമെന്തേലും ചെറിയമ്മ പറഞ്ഞോ?. അല്ലേൽ പട്ടി, തള്ള, പിന്നെ അമ്മൂമ്മക്ക് വരെ കേട്ടതിന്‍റെ കലിയോ? മുഖത്തേക്ക് തന്നെ നോക്കിയത് രണ്ടു കയ്യുമെന്‍റെ തോളിലുറപ്പിച്ചു. മുഖത്തെ പേശിയൊക്കെ
💬 Comments
View all comments