0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.1K

.ഇനി അമ്മയെന്തേലും ഇതിനിടക്ക് ചെയ്തോന്ന് സംശയം!! ഏയ് ഇല്ല. അതൊന്നുമില്ല!!അമ്മ കരയുന്നപ്പോലെ കാട്ടിയതിനാണ്!!  മുന്നിൽ നിന്നു കരയുന്ന അവളെ സ്നേഹത്തോടെയമ്മ നോക്കി. "എന്താ അനൂ ഇത്..." അവളുടെ കൈ ഒപിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.ചെറിയമ്മ തല താഴ്ത്തി കരഞ്ഞു. "വാ... എന്‍റെ എടുത്ത് വാ..." ആ ഒരു സ്നേഹത്തോടെയുള്ള വിളിയേ ണ്ടായിരുന്നു അവരുടെ ഇടയിലെ പ്രശ്നം തീരാൻ. ആദ്യമൊന്ന് മടിച്ചെങ്കിക്കും പിന്നെ  കിടക്കുന്ന അമ്മയുടെ മേത്തക്ക് ചാടി കേറി ചെറിയമ്മ തവള കിടക്കുന്നപ്പോലെ കിടന്നു.രണ്ടു കവിളിലും ആ മുഖത്തും കണ്ണിലും എന്‍റമ്മോ ഉമ്മ കൊണ്ടൊരു കളി തന്നെയായിരുന്നു. ഞാൻ അന്തം വിട്ടത് പോട്ടെ ഇത്രേം ഉമ്മ അനു എനിക്ക് പോലും തന്നിട്ടില്ല. വിക്കി വിക്കി.നേരെത്തെ അവളടിച്ചു ചുവന്ന അമ്മയുടെ കവിളിൽ തടവി കൊടുത്തപ്പോ അമ്മയുമുണ്ട് കണ്ണുനിറക്കുന്നു.എന്തൊരു സ്നേഹപ്രകടനമാണ് നേരത്തെ കിടന്ന് രണ്ടും യുദ്ധം നടത്തിയവരാണെന്ന് പറയോ?. എന്നെ നോക്കിയപ്പോ ഞാൻ അതിന് വിലകൊടുക്കാതെ അമ്മക്ക് നേരെ കൊഞ്ഞനം കുത്തി കാട്ടി. നോക്കെടാ എന്‍റെ കുട്ടിയെന്നായിരിക്കും അമ്മയുടെ ആ നോട്ടത്തിലൂടെയുള്ള പറച്ചില്‍.ഒരു ചേച്ചിയും അനിയത്തിയും ഹും. കെട്ടിപിടിച്ചു ചെറിയമ്മ അമ്മയെ മുറുക്കി കിടന്നു. "വിഷമായോ ന്റെ കുട്ടിക്ക്?. " തലോടി കൊണ്ടുള്ള അമ്മയുടെ ചോദ്യം. പറയുന്ന കേട്ടാൽ അവളെ വിഷമിപ്പിച്ചതേയില്ലെന്ന് തോന്നും. "മ്മ്....." ചെറിയമ്മ അമ്മയുടെ കഴുത്തിലേക്ക് തല നീട്ടി പറഞ്ഞു "സോറി ലക്ഷ്മി...ഞാനെന്തൊക്കെയോ..?"  അനു പറയുന്നതൊക്കെ മുറിയുന്നുണ്ട്. "അയ്യയ്യെ... ഞാനല്ലേ അതൊക്കെ പറയണ്ടേ?.. ഇങ്ങട്ട് നോക്ക്.അനൂ..... മോളിങ്ങട്ട് നോക്ക് " അമ്മ അവളുടെ തല മെല്ലെ പൊക്കി. കരഞ്ഞു തകർന്ന കണ്ണുമായി ചെറിയമ്മ എങ്ങനെയൊക്കെയോ അമ്മയെ നോക്കി

💬 Comments

View all comments