Chapter Title : മിഴി 9 [രാമന്‍] [Climax]
നിന്നു. "അഭിക്ക് ഞാൻ ഒരു പ്രോമിസ് കൊടുത്തിട്ടുണ്ട്.എപ്പോഴും ഞാൻ നല്ലൊരു അമ്മ തന്നെ ആയിരിക്കും ന്ന്. ആദ്യം അങ്ങനെ അല്ലായിരുന്നുടാ അങ്ങനെ ഞാനെത്തൊക്കെയോ പറഞ്ഞു പോയി നിന്നോട് . ഒക്കെ മാറിട്ടോ. ഇനി അങ്ങനെ ഒന്നും ണ്ടാവില്ല."അമ്മയാവൾക്കുറപ്പ് കൊടുത്തു.ഇത് കുറേ ദിവസം മുന്നേ പറഞ്ഞിരുന്നേൽ തീർന്നേനെ. ചെറിയമ്മ അതിന് അടുപ്പിച്ചില്ലല്ലോ!! "അവൻ മാത്രല്ലല്ലോ.. നീയുമെന്‍റെ കുട്ടിയല്ലേ?... എന്‍റെ ആദ്യത്തെ മോളല്ലേ??അമ്മ കൈ അവളുടെ തലയിലൂടെ തഴുകി. “നിങ്ങളെ അങ്ങനെ കണ്ടപ്പോ തകർന്നു പോയി അനൂ ഇവനോടുള്ള ഇഷ്ടം പ്രാന്തായി പോയി... അങ്ങനെ പറ്റി പോയതാ..." നിറഞ്ഞകണ്ണമ്മ തുടച്ചു കൊണ്ട് മെല്ലെ എന്നെ നോക്കി ചിരിച്ചു. "നോക്കി നിക്കാതെ വാടാ..." അമ്മയുടെ സ്നേഹത്തിടെയുള്ള വിളി.. ഞാൻ ചാടി കേറി അവരുട അടുത്തേക്ക് കിടന്നു. കരയുന്ന രണ്ടു പേരെയും ആശ്വസിപ്പിക്കണമെന്നുണ്ട്. സന്തോഷം കൊണ്ട് വാക്കുകൾ ഒന്നും കിട്ടീല്ല. കളിപ്പിക്കുന്നത് ആയിരുന്നേലും,അവളെത്ര വിഷമിപ്പിച്ചിട്ടും, അതൊന്നും മനസ്സിൽ വെക്കാതെ അവസാനം. തല്ലുവരെ കൊണ്ട് സഹിച്ചില്ലേയമ്മ സ്നേഹം പ്രകടിപ്പിക്കാൻ ആദ്യം തോന്നിയതതിനോടാ. കവിളിൽ ഞാൻ ചുണ്ട് നല്ല ശക്തിയിൽ ചേർത്ത് വെച്ചുകൊടുത്തു. ഇനിയെന്‍റെ പെണ്ണിനാണ്.വാടി,തളർന്ന, കലങ്ങിയ കണ്ണ് നീട്ടുന്ന സുന്ദരിയുടെ മറച്ച മുടി വാരി ഒതുക്കി ഞാന്‍ കവിളിൽ മെല്ലെ ചുണ്ടു ചേർത്തെടുത്തു. നേർത്ത പൊട്ടിയ മിന്നൽ പോലെ നാണം അമ്മയുടെ മുന്നിൽ വെച്ചു തന്നെ ഞാന്‍ ചെയ്തപ്പോ ചെറിയമ്മക്ക് വന്നിട്ടുണ്ട്. കാന്തം പോലുള്ള കണ്ണുകളുടെ ശക്തി!!അമ്മോ.... എനിക്കും അമ്മയ്ക്കും നല്ലപോലെ കാണാം.അങ്ങട്ടും ഇങ്ങട്ടും അടിച്ചു പാടാക്കിയ രണ്ടു പേരുടെയും കവിൾ ഞാൻ അവിടെ കിടന്നു കൊണ്ട് തലോടി.വിഷമമെല്ലാം വിട്ടവർ ഉള്ള് തുറന്നു ചിരിച്ചു.
💬 Comments
View all comments