0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.1K

"വിശക്കുന്നുണ്ട്..." അമ്മയുടെ വയറിൽ ചുറ്റിപിടിച്ചു കിടക്കുന്ന ഇള്ളക്കുട്ടി ചെറിയമ്മ തുടങ്ങി. എവിടന്നാണ് ഇത്ര വിശപ്പ് പൊട്ടി വരുന്നതെന്ന് മനസ്സിലാവുന്നില്ല? എനിക്ക് പിന്നെ വിശപ്പില്ലാഞ്ഞിട്ടല്ല. ചില നേരത്തങ്ങനെ ന്തേലും വേണമെന്ന് പറഞ്ഞ പോയിണ്ടാക്കിക്കഴിച്ചോന്നു കേൾക്കേണ്ടി വരും. മടിയാണ്!! എന്തായാലും തെറ്റൽ മാറിയപ്പോ ഒരുപകാരമുണ്ടായി. എന്നെയിനി ആരും തിരിഞ്ഞു നോക്കില്ലെന്ന് ഉറപ്പായി.പഴയതു പോലെ ഒട്ടിയ ചേച്ചിയും അനിയത്തിയും കെട്ടിപ്പിടിച്ചു നടക്കൽ തുടങ്ങി.റൂമിൽ നിന്ന് ഡൈനിങ് റൂമിൽ വരെ പോവണേല്‍ കെട്ടിപ്പിടിക്കണമവര്‍ക്ക്. പാറിയ ചെറിയമ്മയുടെ മുടിയമ്മ കെട്ടി കൊടുക്കുന്നു, കണ്ണ് തുടച്ചു കൊടുക്കുന്നു. ചോറുമാത്രമുണ്ടാക്കി വെച്ച അമ്മയവൾക്ക് വേണ്ടി രണ്ടു മുട്ട വരെ പൊരിച്ചു. പിന്നെയോ അടുത്തിരിക്കുന്നു പാത്രം വെച്ചു കൊടുക്കുന്നു, ചോറ്, മുട്ട പൊരിച്ചത്,ഉണക്ക മുളക് ചുട്ടരച്ച ചമ്മന്തി, അച്ചാർ, ഉപ്പിലിട്ട മാങ്ങ, വേണേൽ എടുക്കാൻ വേണ്ടി കാന്താരി മുളകും, തൈരും.എന്താവേശാ അവള്‍ക്ക് കഴിക്കാൻ. കഴിപ്പിക്കാൻ അമ്മയുമുണ്ടല്ലോ!! തൈരിൽ കാന്താരി മുളക് ഞെരടി,ചോറും കൂട്ടി ഞാന്‍ തട്ടി. കാന്താരിയുടെ എരിവും തൈരിന്‍റെ പുളിയും. അതിനെ ബാലൻസ് ചെയ്യാൻ നിൽക്കുന്ന ഉപ്പും ഹരം പിടിച്ചൊരു രുചിയാണ്. ചെറിയമ്മയുടെ പാത്രത്തിൽ  കയ്യിട്ട് മുട്ടപൊരിച്ചത് കട്ടു തിന്നതിന് ദഹിപ്പിക്കുന്ന നോട്ടവും കിട്ടി.ഞാൻ കഴിക്കാറില്ല.അതോണ്ടമ്മ തരാറുമില്ല.എന്നാലും ഇടക്കറിയാതെ ആരേലും തിന്നുന്നത് കാണുമ്പോ കയ്യിട്ടുപ്പോവും. രുചി നോക്കാൻ! ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഹാളിലേക്ക് വന്നയെന്നെ ചെറിയമ്മ ഓടി വന്നു മുറുക്കി കെട്ടിപ്പിടിച്ചു.കുറേ നേരം അങ്ങനെ നിന്നു. സന്തോഷം കൊണ്ടാവണം!പിന്നെ അമ്മ വന്നപ്പോ എന്നെ കണ്ണിറുക്കി കാട്ടി അമ്മയുടെ കൂടെ റൂമിലേക്ക് പോയി. അച്ഛന്‍റെ കാൾ വന്നിരുന്നു.വൈകിട്ട് എത്തുമ്പോ ഒന്ന് കൂട്ടാൻ ചെല്ലാൻ പറഞ്ഞു. അമ്മയുടെയെയും ചെറിയമ്മയുടെയും വിശേഷം

💬 Comments

View all comments