0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.2K

ചോദിച്ചപ്പോ അവർക്കൊരു കുഴപ്പവുമില്ലാന്ന് എവിടെയും തൊടാതെ പറഞ്ഞു വെച്ചു. വിളിക്കാമെന്ന് പറഞ്ഞു അങ്ങേരും ഫോൺ വെച്ചു. ഒച്ചയും അനക്കമൊന്നുമില്ല.. അമ്മയുടെ കൂടെ എങ്ങോട്ട് പോയോ ആവോ? അമ്മയുടെ റൂമിൽ,ബെഡിൽ രണ്ടും കൂടെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ടപ്പോ,പറയാൻ പറ്റാത്ത സന്തോഷം തോന്നി. ചെറുപ്പം മുതലേ ഇവരിങ്ങനെയാണ്.കാണുന്നവർക്ക് അസൂയ തോന്നുന്ന വിധം നല്ല സ്നേഹാ രണ്ടിനും.ചില സ്ഥലത്തൊക്കെ പോവുമ്പോ,ഇവരുടെ ഈ സ്നേഹവും കളിയുമൊക്കെ നോക്കി നിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ചേച്ചിയും അനിയത്തിയുമാണെന്ന് അറിയുമ്പോ വിശ്വാസം വരാതെ സംശയത്തോടെ നിന്നതും കണ്ടിട്ടുണ്ട്. കേറിച്ചെന്നാ നടക്കുകിടന്ന് രണ്ടിന്‍റേയും ഉറക്കം കെടുത്തണം എന്നൊക്കെ മനസ്സിൽ തോന്നുന്നുണ്ട്. വേണ്ട കിടന്നോട്ടെ. കുറേ ദിവസായില്ലേ!!! ഞാൻ എന്‍റെ റൂമിലേക്ക് വന്നു.എന്നോ തുടങ്ങി വെച്ച കഥയിലേക്ക് രണ്ടു വരികൂടി ചേർക്കാൻ നോക്കി.കിണ്ടി എന്തൊക്കെയാന്ന് എഴുതി കൂട്ടുന്നതെന്ന് ഇടക്ക് തോന്നും. ഇങ്ങനെയീ കഥ എഴുതിപ്പോയാൽ ചെറിയമ്മയോ അമ്മയോ കണ്ടാൽ. കമ്പി കഥക്കാരനെന്ന പ്രശസ്തി എന്‍റെ തലയിൽ വെച്ച് കെട്ടും.! ഈ ഐഡിയ ആണേൽ തലയിൽ കിടന്നു കറങ്ങാൻ തുടങ്ങീട്ട് കാലം കുറേ ആയി.ഒരു വീട്ടിൽ നാലഞ്ചു പെണ്ണുങ്ങളും അവിടേക്ക് എങ്ങനെയോ എത്തിപ്പോയ ഒരുത്തനും.!! ഇത്തിരി കൂടെ എഴുതി. മടുക്കുമ്പോ ഉറൂബും, എം ടി യെയും എടുത്ത് വായിച്ചു. കുറച്ചു കഴിഞ്ഞ് താഴെ നിന്ന് അമ്മയുടെ വിളിയുണ്ട്. എലാം മടക്കി താഴെയിറങ്ങി. അമ്മയുടെ റൂമിൽ ചെറിയമ്മ,ചെറിയ കുട്ടികളെ പോലെ ചുരുണ്ടുറങ്ങുന്നുണ്ട്. അടുത്ത് പോയി ആ നിഷ്കളങ്കമായ ഉറക്കം നോക്കി ഇത്തിരി നേരം നിന്നു. പിന്നെ ശല്ല്യപ്പെടുത്താതെയാ മുഖത്തൊന്നു തഴുകി ഞാൻ അമ്മയെ തിരഞ്ഞിറങ്ങി. പകുതി നടന്നെത്തിയപ്പോഴേ ആവി പാറുന്ന,ഏലക്കയുടെ സുഗന്ധമുള്ള ചായയുടെ

💬 Comments

View all comments