Chapter Title : മിഴി 9 [രാമന്‍] [Climax]
നോക്കി. അമ്മ പൊതി തുറന്നു. നല്ല ഭംഗിയുള്ള സ്വർണത്തിന്‍റെ ഒരു താലിയുണ്ടതിൽ. തല തിരിച്ച അമ്മയെന്നെ നോക്കി.ആ കണ്ണിൽ കവിഞ്ഞൊഴുകുന്ന സന്തോഷം "കുറച്ചു ദിവസായി വാങ്ങീട്ട്.കൊള്ളാമോ? " പെട്ടന്ന് താലി കണ്ട ഞെട്ടലിൽ അതിൽ നോക്കിനിന്നു പോയ ഞാൻ നല്ലതാണെന്നു തലയാട്ടി.അമ്മ എന്‍റെ നെഞ്ചിലേക്കടുത്തു. "ആർക്കുമറീല്ല... അച്ഛന് പോലുട്ടോ. പെട്ടന്നൊന്നും ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ലടാ. എന്നാലും ഇതവളുടെ കഴുത്തിൽ കിടക്കുന്നതെനിക്ക് കാണാൻ ഒരു കൊതിണ്ട്... അന്ന് തന്നെ ഞാൻ നിങ്ങളോട് പറഞ്ഞേനെ പക്ഷെ അവളെന്നെ ഒന്ന് മൈൻഡ് ചെയ്യണ്ടേടാ...??" സന്തോഷം കൊണ്ട് ഞാൻ ആ തലയിൽ അമർത്തിയുമ്മ വെച്ചുപോയി.ആ കഴുത്തിൽ കൈ ചുറ്റി മുറുക്കി ഞാൻ അമ്മയോട് ചേർന്നു നിന്നു. "എന്‍റെ തള്ളേ. ന്ത് സ്വഭാവ ഇങ്ങൾക്ക്. " ഞാൻ ഒന്ന് വിക്കി. ഇങ്ങനെ ഒക്കെ സ്‌നേഹിക്കുമ്പോ ന്ത് ചെയ്യാനാ. "അമ്മയല്ലേ തള്ളേ അതിന്‍റെ എന്തേലും സ്വഭാവണ്ടോ?ഏതേലും അമ്മമാർ ഇങ്ങനെ സ്നേഹിക്കോ " സന്തോഷം കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. ആ തലയിൽ ഉഴിഞ്ഞു ഉമ്മയും ഇടക്ക് കൊടുത്തു. കൈയ്യൊക്കെ വിറക്കുന്നു. അവൾക്കൊരു താലി വാങ്ങണം എന്നാലോചിക്കുന്നതിനു മുന്നേത്തന്നെ വാങ്ങി ഇവിടെ പൂഴ്ത്തി വെച്ച് പെട്ടെന്നെന്നെ കാണിച്ചപ്പോ കരച്ചില്‍ വന്നു പോയി. "പോടാ... എനിക്ക് സ്നേഹമൊന്നുല്ല. ഞാനൊരു നല്ലയമ്മയുമല്ല.!!.... അതൊക്കെ നിന്‍റെ തോന്നലാ.. പിന്നെ ഡാ അവൾക്കറീല്ല ട്ടോ... ഇത് വാങ്ങിയതൊന്നും. നമുക്കിപ്പോ ഒന്ന് അമ്പലത്തിൽ പോവാം.” " പോണോ??? " ഞാൻ മടി കാട്ടി ചോദിച്ചു. ചുറ്റി പിടിച്ച അമ്മ എന്‍റെ കയ്യിൽ നിന്ന് മെല്ലെ ആടുന്നുണ്ട്. "ഡാ കിട്ടുട്ടോ..നീയ്യങ്ങട്ട് കേറില്ലെന്ന് വെച്ച്. എനിക്കും അനുവിനും
💬 Comments
View all comments