Chapter Title : മിഴി 9 [രാമന്‍] [Climax]
ആവോ. "തോളിൽ കിടന്ന് കളിക്കല്ലഭീ.. സമയം പോവുന്നു... നടന്നു അവിടെത്തണം...." അമ്മ തിരക്ക് കൂട്ടി. കഷ്ടപ്പെട്ട് ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി. വേഗം ആ കവിൾ പിടിച്ചു വലിച്ചു വിരൽ ഞാന്‍ ചുണ്ടിൽ ചേർത്ത് ഉമ്മ വെക്കുന്ന പോലെ കാട്ടി. അവളുടെ മുഖം വിടർന്നു. കിന്നരി പല്ലുകൾ ചുണ്ടിനിടയിലൂടെ തെളിഞ്ഞു. "എന്‍റമ്മയും സുന്ദരിയാണ് " അമ്മയുടെ മേത്തേക്ക് ചാരിയവള്‍ പറഞ്ഞു. അത്ഭുതം!! അമ്മയെന്ന് വിളിക്കുന്നത് തീരെ കേൾക്കാത്തതാണ്. അമ്മക്ക് മനസ്സ് നിറഞ്ഞു കാണും. "അത് നീ പറയണോ എന്‍റമ്മ പണ്ടേ സുന്ദരിയാണ്..."ഞാൻ അവളുടെ വാക്കുകൾ തള്ളി. പിടിച്ചില്ല അവൾക്ക്. "ഹാ ഞാൻ പറയണം.. നീ ണ്ടാവുന്നതിനു മുന്നേ എന്‍റതാ ലക്ഷ്മി.എനിക്കറിയാട്ടോ.." കൊഞ്ഞനം കുത്തൽ. സഹിച്ചില്ല. "ഹോ...."ഞാനൊന്ന് ശ്വാസം വിട്ടു "ങാ...." അവൾ വീണ്ടും ആക്കി.. "അമ്മേ അനിയത്തിയോട്..." മര്യാദക്ക് നിക്കാൻ പറയായിരുന്നു. അപ്പോഴേക്കും അമ്മ കൈപ്പത്തി പൊക്കി നിർത്താൻ പറഞ്ഞു.ചൂണ്ടു വിരൽ വെച്ചു മിണ്ടരുത് ന്ന് കാട്ടിയപ്പോ ഞാൻ ചെറിയമ്മയെ നോക്കി കണ്ണുരുട്ടി. അവൾ തിരിച്ചു ഗോഷ്ടി കാണിക്കുന്നു. പിന്നെ അമ്മ സമ്മതിച്ചില്ല. ഞങ്ങളെ കയ്യും പിടിച്ചു മുന്നിൽ നടന്നു.പണ്ട് ചെറുതായിരുന്നപ്പോ ഇങ്ങനെ അമ്മയുടെ കയ്യും പിടിച്ചു ഞങ്ങൾ പോയതൊക്കെ ഓർമ വന്നു. മധുരമുള്ള ഓർമ്മകൾ. ചൂട് കുറഞ്ഞു നേർത്ത വീശുന്ന കാറ്റും കൊണ്ട് വയൽ വരമ്പിൽ നടക്കുമ്പോ മുന്നിൽ ചെറിയമ്മയും നടുക്കമ്മയും ബാക്കിൽ ഞാനുമായി. ചെറിയമ്മ പൂമ്പറ്റയെപോലെ ആടി പാടി നടന്നു. അമ്മയുടെ തോളിൽ തൂങ്ങി ചിരിച്ചുകൊണ്ട് അവളുടെ പിറകെ ഞങ്ങള്‍ നടന്നു . ഇടയ്ക്കവൾ തിരിഞ്ഞു നോക്കും. ആദ്യം പ്രശ്നമൊന്നുമില്ല. പിന്നെ ഞങ്ങൾ അങ്ങനെ ഒട്ടി
💬 Comments
View all comments