Chapter Title : മിഴി 9 [രാമന്‍] [Climax]
വരുന്നവരോടൊക്കെ സംസാരിക്കുന്നുണ്ട്. ചിരിക്കുന്നുണ്ട്. ചെറിയമ്മ എന്‍റെ കയ്യിൽ തൂങ്ങി. "ഞാൻ നിന്‍റെ കൂടെ അന്നിവിടെ വന്നു പ്രാർതഥിച്ചതെന്താണെന്നറിയോ!..." വിളക്കുകളുടെ ശോഭയിൽ അവളുടെ മുഖം തെളിഞ്ഞു.ഞാൻ ന്താണെന്ന് ചിരിച്ചു ചോദിച്ചു. "ദൈവമേ ഈ ചെക്കന്‍റെ തലയിൽ എന്നും കേറാനെനിക്ക് കഴിയണേ.അവനെ വെറുപ്പിക്കാൻ കഴിയണേ. എത്ര കാട്ടിയാലും വേണ്ടില്ല വേറെ ഒരുത്തിയുടെ തലയിലും കെട്ടി വെക്കാതെ എന്‍റെ തലയിൽ തന്നെയവനെ കെട്ടിവെക്കണേന്ന്..." കൈ കൂപ്പി പ്രാർത്ഥിക്കുന്ന പോലെ കാണിച്ചവൾ എന്നെ കള്ള കണ്ണോടെ നോക്കി. "ന്നട്ട് എന്ത് പറഞ്ഞു നിന്‍റെ ആശാൻ..കെട്ടി വെച്ചു തരാന്ന് പറഞ്ഞോ?." ആ കളിയിൽ കൂടാൻ തോന്നി.. ചെറിയമ്മയുടെ തോളിൽ തലവെച്ചു ഞാൻ ആ ചെറിയ ഇരുട്ടിൽ ആളുന്ന ദീപത്തിലേക്ക് നോക്കി. "ഹാ പറഞ്ഞു.. കുരുത്തം കെട്ട ചെക്കനാ അനുപമേ ഒന്നുടെ ആലോചിച്ചിട്ട് പോരെന്ന ആദ്യം ചോയ്ച്ചത്..." അമർത്തിയ ചിരി. എന്ത് സുഖമാണ് എന്നെയിങ്ങനെ പറയാന്‍. "മ്മ്ഹ് എന്നിട്ടോ.." എന്തായാലും കേൾക്കട്ടെ. അവളുടെ കളി. "എന്നിട്ടെന്താ.. ഞാമ്പറഞ്ഞു അവനില്ലാണ്ട് പറ്റുന്ന് തോന്നുന്നില്ലാന്നു..അപ്പൊ തന്നെ ആശാൻ പറയാ..ന്നാ ഒരു താലി വാങ്ങിക്കൊന്ന്.വേഗം തന്നെയെല്ലാം നടക്കുന്നു. ന്ത് നുണയാല്ലേ പറ്റിക്കുന്നതിനും ഒരു അതിരില്ലേ....! വേഗം നടക്കുന്ന് പറഞ്ഞിട്ട് ഈ അടുത്തൊന്നും നടക്കില്ല.ചേച്ചി അതിന് സമ്മതിക്കോ ഡാ...?"പാവം അതിന് ഇതൊന്ന് നടന്നു കിട്ടാൻ എന്താഗ്രഹമാണ്. പേടിയുണ്ടാവും ആരെക്കിലും ഇനിയും ഇടയിൽ കേറി ഞങ്ങളെ കാര്യം മുടക്കുമോന്ന്. "അനൂ ..."ഞാൻ ഈണത്തിൽ വിളിച്ചു. "ഉഫ് ന്‍റെ മോനേ എനിക്ക് ന്തോ അവണ് നീയിങ്ങനെ വിളിക്കുമ്പോ. കുളിരു കേറുന്ന പോലെ...ഇയ്യോ...." അവളൊന്നിളകിയിരുന്നു. മുന്നിൽ ഞങ്ങളെ അറിയുന്ന ചേച്ചി നോക്കി നല്ല ചിരി തന്നു
💬 Comments
View all comments