Chapter Title : മിഴി 9 [രാമന്‍] [Climax]
എന്‍റെ വീണു കിടക്കുന്ന കോലം കണ്ട്. അവന്‍റെ അമ്മ ഹോസ്പിറ്റലിൽ ആയിരുന്നുന്ന് കേട്ടിട്ടുണ്ട് "അമ്മക്ക് സുഖായില്ലേ..???" "ആയി " അവൻ മുഖം വെട്ടിച്ചു.ഞാന്‍ മേലെ അവന്‍റെ കൈ പിടിച്ചു. ചെറിയമ്മയുടെ കാര്യം പറയാതെ വീട്ടുകാർ വിഷമിപ്പിച്ച കാര്യമെല്ലാം ഒന്ന് സൂചിപ്പിച്ചപ്പോ.ഹരിയുടെ ദേഷ്യം വിട്ടു. "അനുവേച്ചിയെ ഇഷ്ടല്ലേടാ നിനക്ക്...?" പെട്ടന്നവൻ ചോദിച്ചു.ഞെട്ടിയൊന്നും ഇല്ല.അറിയുന്നത് കൊണ്ട് പേടിയും തോന്നീല്ല .ഞാൻ തലയാട്ടി. "നിശ്ചയം മുടങ്ങിയപ്പോഴേഎനിക്ക് തോന്നി. വീട്ടിലൊക്കെ ന്ത് പറഞ്ഞു..ലക്ഷമിയമ്മക്ക് കുഴപ്പമൊന്നുല്ലേ?..." അവനോട് പറയുന്നത് ഒരു ആശ്വാസമായി തോന്നി.അമ്മ സമ്മതിച്ചതും.ബാക്കി ഞങ്ങൾ കുറച്ചു പേർക്ക് ഇതിനെ പറ്റി അറിയുന്ന കാര്യവും ഞാൻ പറഞ്ഞു. തെഴുത്തു കഴിഞ്ഞു ചുറ്റും തിരിഞ്ഞു എന്നെ നോക്കുന്ന അമ്മയും ചെറിയമ്മയുമുണ്ട്. അടുത്ത് നിന്ന ഹരിയുമത് കണ്ടു.എന്നോട് പൊയ്ക്കോളാൻ പറഞ്ഞപ്പോ കയ്യിലുള്ള ആ താലിയെ കുറിച്ച ഞാനോർത്തത്. "ഹരി.... എന്‍റെ കയ്യിൽ..." കീശയിലുള്ള ആ താലി ഞാൻ അവനു കാണിച്ചു. ഇതെന്തൊ പൂജിക്കുന്ന പരിവാടിയോക്കെയില്ലേ? അവനറിയാംമായിരിക്കും "എടാ.. അപ്പൊ തീരുമാനിച്ചോ??..." അവനാകാംഷ. " നിക്ക് ഞാനിപ്പോ വരാം വേണ്ട ഞാൻ വിളിക്കുമ്പോ നീ വന്നാൽ മതി ട്ടോ .... " അവൻ തിരക്ക് കൂട്ടി. കയ്യിലെ താലി വാങ്ങി. അവൻ ചുറ്റും നോക്കി "അമ്മയും അനുവേച്ചിയും വരുന്നുണ്ട്. ഇച്ചിരി നേരം ഇരിക്ക്.. അപ്പോഴേക്കും ഞാൻ വിളിക്കാം.." അവനതും കൊണ്ട് ഉള്ളിലേക്ക് പോയി. അമ്മ വന്നു. എനിക്കും അനുവിനും ചന്ദനം തൊട്ട് തന്നു. ആളുന്ന ദീപത്തിനന്‍റെ സൗന്ദര്യം പോലെ തിളങ്ങുന്ന ചെറിയമ്മയെ, അവളുടെ കുട്ടിത്വത്തെ നോക്കി നിന്നു പോയി. അമ്മക്കും കുറവല്ല. അതിന് ഇന്ന് നല്ല ഉൽസാഹമാണ്. അടുത്ത്
💬 Comments
View all comments