0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.3K

പോലെയുണ്ട്. ഇത്തിരി കഴിഞ്ഞാ എന്‍റെ ഭാര്യകൂടെ ആവുമല്ലോന്നോർക്കുമ്പോ ഒരത്ഭുതം പോലെ. അമ്മയവളെയും കൂട്ടി ഉള്ളിലേക്ക് കേറി. ഇത്തിരി നേരം നിന്നും കളിച്ചാണ് ഞാൻ അകത്തേക്ക് ചെന്നത്.ചെറിയമ്മ ഫോണിൽ തോണ്ടി സോഫയിൽ ഇരിക്കുന്നുണ്ട്. ഞാൻ വിചാരിച്ചു അമ്മ അവളെ ഇനിയും ഒരുക്കാനോ മറ്റോ കൊണ്ടുപ്പോയതാന്ന്.എവിടെ. "ന്താ അഭീ... കുറേ നേരം ആയല്ലോ മിണ്ടാതെ നിക്കുന്നു..." ഫോണിൽ നിന്നും കണ്ണുയർത്തിയ ചെറിയമ്മ ചിരിയോടെന്നോട് തിരക്കി. ആ സോഫയുടെ ബാക്കിലേക്ക് അമ്മ വന്നു നിന്നു. എന്നോട് മെല്ലെയൊന്നും തലയാട്ടി. ഇടക്കണ്ണിട്ട് നോക്കിയ ചെറിയമ്മ അമ്മ വന്നതറിഞ്ഞിട്ടുണ്ട്.. "എന്താ ലക്ഷ്മി.. ഒരു ചുറ്റി കളി.."അമ്മയോടുമവൾ ചോദിച്ചു. "അവനോട് ചോയ്ക്ക്..."അമ്മ കൈ മലർത്തി. അവൾക്ക് ദേഷ്യം കേറി. "നിന്നെ ഞാൻ ണ്ടല്ലോ..." ഫോൺ സൈഡിൽ ഇട്ട് എന്‍റെ നേർക്ക് പാഞ്ഞവൾ വന്നു. "നീ ന്താടാ ന്നെ പൊട്ടിയാക്കാനോ... കാര്യം പറ നീ... ഇല്ലേലുണ്ടല്ലോ.." ചെവിക്ക് നുള്ളി തെണ്ടി. " മതി മതി അനൂ പ്ലീസ് പറയാ......" കരഞ്ഞു പോയി. മേല്ലെയവൾ കൈ വലിച്ചു.. "പറ....പറയടാ...ന്തിനാ നീയിങ്ങനെ ഇളിക്കണേ...?..." വീണ്ടും വേദനയാക്കാൻ കൊണ്ടുവരുന്ന കൈ ഞാൻ സേഫ്റ്റിക്ക് പിടിച്ചു വെച്ചു. "ചെറിയമ്മേ... ഒരു കാര്യം ചോദിക്കട്ടെ...?.." ഞാൻ മെല്ലെ കാര്യത്തിലേക്ക് കടന്നു. അമ്മ ബാക്കിൽ ചിരി പിടിച്ചു വെക്കുന്നുണ്ട്. "നീ കളിക്കാതെ കാര്യം പറ ചെക്കാ...."അവൾക്ക് ക്ഷമയില്ല. "ചോദിച്ചതിന് മറുപടി താ......." "ഹാ നീ ന്തേലും ചോദിക്ക്....." "അന്ന് നീ പറഞ്ഞില്ലായിരുന്നോ കഴുത്തിൽ ഒരു താലി വേണം ന്ന്....." ആ മുഖം പെട്ടന്ന് സംശയത്തിലേക്ക് കൂപ്പു കുത്തി.. "ഇല്ലേ പറഞ്ഞില്ലേ...?" ഞാൻ ഒന്നുകൂടെ ചോദിച്ചു. "മ്...."

💬 Comments

View all comments