0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.3K

അമ്മയെ തിരിഞ്ഞു നോക്കി അവൾ മൂളി. "ഞാൻ കെട്ടിക്കോട്ടെ നിന്നെ...?" ഒറ്റ ചോദിക്കലായിരുന്നു. അമ്മ ഞങ്ങളുടെ അടുത്തേക്ക് മെല്ലെ വന്നു.ചെറിയമ്മയുടെ തല നീണ്ടു. "ഏഹ്ഹ്...." മനസ്സിലാവാത്ത അവളുടെ നോട്ടം. "എന്‍റെ ചെറിയമ്മയെ ഞാൻ കെട്ടിക്കോട്ടേന്ന്?...." ആ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ ചോദിച്ചു. ഒരു നിമിഷം അവളൊന്നും മിണ്ടിയില്ല!! ഇനിയും അതിന് വിശ്വാസം വന്നില്ലേ?. തിരിഞ്ഞു തൊട്ട് പുറകിലുള്ള അമ്മയെയവൾ നോക്കി. "എന്താ അനൂ മിണ്ടാത്തെ...." കിളി പോയോന്നോർത്ത് അമ്മയാവളെ പിടിച്ചൊന്നു കുലുക്കി.ഒന്നുമില്ലെന്ന് അവൾ തലയാട്ടിയപ്പോ ഞാൻ കീശയിലുള്ള ആ താലി മാല പുറത്തേക്കെടുത്തു. അനുവിന്‍റെ ശ്വാസം നിന്നും പോയെന്ന് തോന്നി. കണ്ണൊക്കെ അങ്ങു ചുവന്നു വന്നിട്ടുണ്ട് വിശ്വാസം വരാതെ അവൾ ഞങ്ങളെ മാറി മാറി നോക്കി. വായ പൊത്തി പിടിച്ചു പിന്നെയൊരു കരച്ചിലിലേക്ക് പോയപ്പോ. അമ്മയുടെ മുഖത്തു അതിനും വലിയ സന്തോഷക്കണ്ണീർ. ചെറിയമ്മ വേഗം അമ്മയെ കെട്ടി പിടിച്ചു ഒരുപാട് ഉമ്മവെച്ചു. അമ്മ സമ്മതിക്കുമെന്ന് അവൾക്ക് ഇതുവരെ ഉറപ്പില്ലായില്ലായിരുന്നു. ആ അമ്മയല്ലേ മുന്നിൽ നിന്നത്. അമ്മയവളെ അടർത്തി മാറ്റി എന്‍റെ നേരെ നിർത്തിച്ചു.. "കരഞ്ഞാ ഞാൻ നല്ല അടി തരും." അമ്മയുടെ പേടിപ്പിക്കൽ ചെറിയമ്മ എന്‍റെ തോളിൽ കൈ അമർത്തി കരഞ്ഞു കൊണ്ട് ചിരിച്ചു.. "ന്നെ കെട്ടാൻ പോവണോ ഡാ ചെക്കാ നീ....?" വിക്കികൊണ്ട് അവളെങ്ങനെയൊക്കെയോ ചോദിച്ചു "വേണ്ടല്ലേ....?" വെറുതെ ഒന്ന് പറഞ്ഞു നോക്കി. അവളുടെ മുഖം കാണാൻ എന്താ ആ ഭാവം.അവളാകെ വിറക്കുന്നുണ്ട്. "പട്ടി...." മേൽക്കൈക്ക് രണ്ടു തല്ല് .പിന്നെ നേരെ നിന്ന് കണ്ണുതുടച്ചിട്ട്  വശ്യമായൊന്ന് ചിരിച്ചു. "കെട്ടിക്കോട്ടെ ഞാൻ...?" തേടി വരുന്ന ആ

💬 Comments

View all comments