0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.4K

പണിയൊന്നും എടുക്കണ്ടല്ലോന്നുള്ള ആശ്വാസമതിന്.കൂടെ അച്ഛനെയും കൂട്ടി വരാലോ.ഡോക്ടർ പിന്നെ പൈസക്കാരിയാണ്. എന്‍റെ കയ്യിലാ പിന്നെ ഒന്നുമില്ലാത്തത്. പതിവില്ലാതെ അമ്മയാണ് കാർ ഓട്ടിയത്. ചെറിയമ്മ അമ്മയുടെ കൂടെ മുന്നിൽ കേറി. ഞാൻ ബാക്കിലും.ഇത്തിരി തുറന്നു വെച്ച സൈഡ് ഗ്ലാസ്സിലൂടെ ഇരുട്ടിൽ നിന്നും വരുന്ന തണുത്ത ഇമ്പമുള്ള കാറ്റിന്‍റെ കൂടെ ചെറിയമ്മയുടെ മൂളി പാട്ടുമുണ്ട്. ചുണ്ടനക്കി അമ്മക്കുമുണ്ടൊരു മൂളൽ. നഗരത്തിന്‍റെ തിരക്ക് വിട്ട്. കുറച്ചു മാറി ഒരു മലയുടെ മുകളിൽ  ചെറിയൊരു ഗ്രൗണ്ട് ഉണ്ട്. അതിന്‍റെ സൈഡിൽ ആളുകൾക്ക് ഇരിക്കാനും,സംസാരിക്കാനും, റീലാക്സിവാനും പറ്റിയ ഒന്നാന്തരം സ്ഥലം.അവിടെ ഇരുന്നാൽ നഗരത്തിന്‍റെ രാത്രിയുടെ സൗന്ദര്യം മൊത്തം താഴെ ചിതറി കിടക്കുന്നത് കാണാം. അമ്മയും ഞാനും ചെറിയമ്മയും കൂടെ അവിടെ ചെന്നിരുന്നു. തണുത്ത ഇളം കാറ്റിൽ പൊതിഞ്ഞ ആ അന്തരീക്ഷത്തിൽ അങ്ങനെ അവരുടെ കൂടെ ഇരിക്കാൻ നല്ല സുഖമുണ്ട്. അടുത്ത് തന്നെയുള്ള തട്ടുകടയിൽ നിന്ന് ഞാൻ മൂന്ന് കട്ടൻ വാങ്ങി. അതും കുടിച്ചു ഇത്തിരി നേരം കൂടെയിരുന്നു. ജീവിതത്തിൽ നടന്ന എല്ലാം നല്ല നിമിഷങ്ങളും ഓർത്തെടുക്കാനും നല്ലതല്ലാത്തത് മറക്കാനും ഈ ഒരു അന്തരീക്ഷം നല്ലതാണ്. മിണ്ടാതെ ഇരുന്ന് ഇരുന്ന് മടുത്ത ചെറിയമ്മ എന്നെ നോക്കി ചിരിക്കാൻ തുടങ്ങിയിട്ട് ഇത്തിരി സമയമായി. അവൾക്കെന്തേലും ചെയ്യേം പറയേം ചെയ്തുകൊണ്ടിരിക്കണം. പിടഞ്ഞു കളിച്ചില്ലേൽ ചെറിയമ്മ ചെറിയമ്മ ആവുകയുമില്ല. എന്തോ അയവിറക്കി ഞങ്ങളുടെ നടുക്ക് മര്യാദക്ക് നിന്നിരുന്ന അമ്മയുടെ കയ്യിൽ തൊണ്ടലായി പിന്നെ ചെറിയമയുടെ പണി. അമ്മയെ തൊടാതെ കൈ നീട്ടി ഞാൻ ചെറിയമ്മയുടെ ഇടുപ്പിൽ തോണ്ടി. അവളെ ഇക്കിളിയാക്കി വെറുപ്പിച്ചു വിട്ടു. "ലക്ഷ്മി പോവല്ലേ...?" അമ്മയുടെ തോളിൽ കിടന്നു

💬 Comments

View all comments