Chapter Title : മിഴി 9 [രാമന്‍] [Climax]
പരന്ന മുടി അവളുടെ കവിളിലൂടെ ഒഴുകുന്നുണ്ട്. ചുണ്ട് കൂർപ്പിച്ചവൾ ഉമ്മ വെക്കുന്ന പോലെ കാട്ടി. ഞാൻ കലിപ്പിലും പിന്നെ പിണങ്ങി എന്ന നിലയിലും നിന്നു. ഒരു അഭിനയം. വെളിച്ചം ആ മുഖത്തുനിന്ന് മറയുകയും തെളിയുകയും ചെയ്യുമ്പോ പിരികം പൊക്കി കണ്ണ് കൂർപ്പിച്ചു ചെറിയമ്മ സൂക്ഷിച്ചെന്നെ നോക്കി. "ലക്ഷ്മിയും നീയും വീണ്ടും കൂട്ടായിന്ന് കേട്ടല്ലോ? പിണക്കൊക്കെ മാറിയോ അനൂ...." അച്ഛൻ ചെറുതായി പുറകിലേക്ക് നോക്കി. നേരെ ബാക്കിലാണ് ഞങ്ങൾ നോട്ടം അത്രയൊന്നും കിട്ടിയില്ലെങ്കിലും.കിട്ടിയാലും ഞങ്ങൾ അടുത്തിരിക്കുന്നല്ലേ ഉള്ളൂ. ചോദ്യം കേട്ട ചെറിയമ്മ ചിരിച്ചു. എന്‍റെ കവിൾ മെല്ലെ തഴുകികൊണ്ട് മിണ്ടാതെ നിന്നാൽ രക്ഷപ്പെടാമെന്ന വിചാരം!!. "അതൊന്ന് കാണാമായിരുന്നു. അങ്ങട്ടും ഇങ്ങട്ടും അടിയായിരുന്നച്ചാ രണ്ടും. ഞാൻ ഇടയിൽ കേറീട്ട് പോലും രണ്ടിനും കുലുക്കമില്ല...." ചിരിച്ചു കൊണ്ടിരുന്ന ചെറിയമ്മ അപ്പൊ തന്നെ ചിരി നിർത്തി. എടാ ദുഷ്ടാന്ന് അവൾ ഒച്ചയില്ലാതെ എന്നോട് പറഞ്ഞു. "ഹാ വിശ്വട്ടാ എന്ത് അടിയാന്നറിയോ അവളടിച്ചേ....!!" അമ്മയും എന്‍റെ ഭാഗം കൂടി. "ആണോ അനൂ...?" ഇതെല്ലാം കേട്ട് ചിരിക്കുന്ന അച്ഛന്‍റെ ചോദ്യം കൂടെ. ചെറിയമ്മ ചുണ്ട് പിളർത്തിക്കാണും. "ഞാൻ മാത്രല്ല കുട്ടേട്ടാ..ചേച്ചിയെന്ത് തല്ലായിരുന്നു.. ഇവനോട് ചോദിക്ക് ചോദിച്ചു നോക്ക്.." ചെറിയമ്മക്കെതിരെ എല്ലാരും തിരഞ്ഞതിനുള്ള ദേഷ്യമാണവൾക്ക് .എന്നോട് തലയാട്ടി അമ്മ തല്ലിയത് പറഞ്ഞു കൊടുക്കെന്ന് ആംഗ്യം കിട്ടിയതും ഞാൻ വിട്ട് കൊടുത്തില്ല. ഇല്ലന്ന് തല മെല്ലെ വെട്ടിച്ചു. "അഭീ എനിക്ക് ശെരിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ...പറയടാ..." പിടിച്ചു വെച്ചെന്‍റെ കൈ രണ്ടും പിടിച്ചു കുലുക്കി അവൾ പല്ല് കടിച്ചു. ന്ത് ദേഷ്യാ. ഞാൻ അമ്മയും അച്ഛനും കേൾക്കാതെ പോടീന്ന്
💬 Comments
View all comments