0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.5K

വരുന്നതും അറിയുന്നുണ്ടായിരുന്നു. അതിനിടക്ക് ഒരു അറിയിപ്പ് അച്ഛൻ അറിയിച്ചു. നാളെ ഏതോ അച്ഛന്‍റെ കൂട്ടുകാരന്‍റെ മോളുടെ കല്യാണം. എല്ലാരും പോവണമെന്ന് നിർബന്ധം. അതിനിടക്ക് അമ്മയൊന്നു കൂടെ ഓർമിപ്പിച്ചു. മീനുവിന്‍റെ പിറന്നാളാണ് പോലും.ചെല്ലാൻ പറഞ്ഞിട്ടുണ്ട്. എന്നോടവൾ പറഞ്ഞില്ലല്ലോ??. ഇക്കാര്യമാറിയിച്ചപ്പോ അതിന് നീ ഫോൺ വിളിച്ചാൽ എടുക്കലുണ്ടോന്നും അല്ലേലും വിളിച്ചിട്ടാണോ നീ പോവല്ലെന്നുമുള്ള അമ്മയുടെ ഡയലോഗ്. എല്ലാം പ്രാവശ്യവും അവളുടെ പിറന്നാളിന് ഞങ്ങൾ പോവലുണ്ട്.രണ്ടും കുടുംബവും ഒത്തു ചേരലും അപ്പോ തന്നെയാണ്. അതോണ്ട് അതൊരു സ്പെഷ്യൽ ദിവസമാണ്. മീനു ഇന്നെങ്ങാനുമാണ് വന്നത് .ടൂർ പോയതാ. എല്ലാം കാര്യംവും അവൾക്കറിയാൻ മതിയാവും ഇവിടെയുണ്ടായിരുന്നേൽ സ്വര്യം തരോ. കയ്യെങ്ങാനും മുറിച്ചത് അവളിവിടെയുള്ളപ്പോ ആണേൽ പിന്നെ പറയേം വേണ്ട. നാളെ ഇനി അതിനുക്കാതെല്ലാം കൂടെ കിട്ടാൻ മതി. കുറേ കാലം ആയല്ലോ അവളെ കണ്ടിട്ട് അതിന്‍റെ എല്ലാം പരിഭവം പറയാനുണ്ടാവുമതിന്.കല്യാണത്തിന് പോവാൻ തെരെ താൽപ്പര്യമില്ല. ചെറിയമ്മയോട് ഒരഭിപ്രായം ചോദിച്ചു. "പോവാം ല്ലേ നല്ല സദ്യണ്ടാവുടാ കുറേ കലായി കഴിച്ചിട്ട്..."ഇനിയിപ്പോ വേറെ അഭിപ്രായമെന്തിനാ പോയിക്കളയാം. അങ്ങനെ നാളെത്തെ കാര്യത്തിന് തീരുമാനം ആയി. വീട്ടിലെത്തി. കാറിൽ നിന്നിറങ്ങുമ്പോ അച്ഛനുള്ളത് കൊണ്ട് ആങ്ങി തൂങ്ങി പതുക്കെയാണ് അനുവും ഞാനും ഇറങ്ങിയത്. കൈ പിടിച്ചു നിൽക്കാനോ. ചേർന്നു നിന്നും നടക്കാനോ നിന്നില്ല. അച്ഛന്‍റെ ബാഗെല്ലാം ഇറക്കി ഉള്ളിലേക്ക് നടക്കുമ്പോ മുന്നിലുള്ള ചെറിയമ്മക്ക് എന്തോരു നോട്ടമുണ്ട്.ഹാളിൽ അച്ഛന്‍റെ റൂമിലേക്ക് കേറുമ്പോഴും സ്റ്റേപ്പ് കേറി പോവുന്ന ചെറിയമ്മ ചെറിയ ചിരിയോടെ എന്തൊക്കെയോ ഒളിപ്പിക്കുന്ന പോലെ മുഖം കാട്ടി കയറി പോയി.നോട്ടം കണ്ടപ്പോ അപ്പോ തന്നെ കൂടെ പോവണമെന്നുണ്ട്. അച്ഛനാണ് മുന്നിൽ. ബാഗ് സൈഡാക്കി

💬 Comments

View all comments