0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.5K

മുഖം കാട്ടി ഞാൻ റൂമില നിന്ന് ഓടി പുറത്തിറങ്ങി.. "അഭീ...." സ്റ്റെപ്പ് കയറാൻ തുടങ്ങുന്നതിനു മുന്നേ അമ്മയുടെ വിളി.. കളിയാക്കുന്ന ചിരിയുണ്ട്. അതിനെല്ലാം മനസ്സിലാവുവല്ലോ. "കുളിക്കണേ....പിന്നെ ഞാൻ അങ്ങട്ട് വരാം..."  അതും പറഞ്ഞു തലയിൽ ചൊറിഞ്ഞു അമ്മ പോയി. ഇതിപ്പോ ന്തിനാ പറഞ്ഞതാവോ??? റൂമിലേക്ക് ഓടാതെ ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു.. ഡോർ അടച്ചതാണ്. രണ്ടു മുട്ട് മുട്ടി.തുറന്നില്ല രണ്ടെണ്ണം കൂടെ.. പതിയെ ആ വാതിലിന്‍റെ ഒരു പൊളി തുറന്നു. കവിളിൽ തൂങ്ങി നിൽക്കുന്ന മുടികൾ. മുഖത്തു വെള്ളമുണ്ട്. താടിയിൽ നിന്ന് അത് ഉറ്റി വീഴാൻ നിൽക്കുന്നുണ്ട്. ഭംഗിയായി ഉടുത്ത സാരിയല്ലിപ്പോ.. അത് അഴിക്കായിരുന്നിരിക്കണം അരക്ക് മുകളിലേക്ക് സരിത്തല പുതച്ച പോലെ ഇട്ടിരിക്കുകയാണ്. രണ്ടു കയ്യും അവളുടെ ഇടുപ്പിലുണ്ട്. മുഖത്തു സംശയത്തോടെയുള്ള നോട്ടമുണ്ട്.. "ന്താ അഭി... ഓടിക്കെതച്ചാണല്ലോ വരവ്..." കളിപ്പിക്കാഞ്ഞിട്ടാണവൾക്ക്. "നീയല്ലേ എന്നെ വിളിച്ചേ?..." "ഞാനോ എപ്പോ....ഇല്ലല്ലോ."  തെണ്ടിയിനി കളിപ്പിച്ചോണ്ട് നിക്കും. വാതിൽ ഇടയിലൂടെ അവളെ തള്ളി ഞാൻ അകത്തു കേറി.. "എന്‍റെ ചെക്കാ.. എനിക്ക് കുളിക്കണം ഡ്രസ്സ്‌ മാറണം..." എന്റെ കൈ പിടിച്ചു അവൾ പറഞ്ഞു. "നീ മാറിക്കോ അതിനെന്താ.." "നീ പുറത്ത് പോ..  ന്നട്ട് കുളിച് വാ... " എന്താ അഭിനയം ഞാൻ പോണില്ല!!.. "ഞാനെന്തിനാ പുറത്തു പോണേ...പെണ്ണെ... ഇന്ന് മുതൽ നമ്മൾ ഭാര്യ ഭർത്താക്കന്മാരല്ലേ.?." അടുത്തേക്ക് ചെന്ന് അവളെ ഞാൻ പിടിക്കാൻ നോക്കി. "അയ്യടാ നീ അഭി. ഞാൻ അനുപമ. നിന്‍റെ ചെറിയമ്മയാണ് ഞാൻ .. അത്രേള്ളൂ..." ഒഴിഞ്ഞു മാറി അവൾ പറഞ്ഞു. "അത്രേള്ളൂ...?" വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ഞാൻ ചോദിച്ചു.

💬 Comments

View all comments