Chapter Title : മിഴി 9 [രാമന്‍] [Climax]
ആശ്വസപ്പിക്കാൻ നോക്കി.എവിടെ പെണ്ണ് വിടുന്ന ലക്ഷണമില്ല. "ന്ത് കഴിഞ്ഞു പോയെന്ന് എന്തേലും സംഭവിച്ചു പോയിരുന്നെലോ..??" അവളിങ്ങട്ട് ഒച്ചയിട്ടു. സ്നേഹം കൊണ്ടാണ്. ഞാൻ അവളുടെ കൈക്ക് മുറുക്കെ പിടിച്ചു അവളുടെ എടുത്തിരുന്നു.ഇത്തിരി നേരം മിണ്ടാതിരുന്നു. "സോറി...." ഒന്നടങ്ങിയ അവളുടെ ചിരി.അപ്പോഴേക്ക് ചെറിയമ്മ റൂമിലേക്കെത്തി. "ഇത് നിനക്ക് ഞങ്ങളുടെ വക ട്ടോ..." ഞാൻ ആ ബോക്സ് അവൾക്ക് നേരെ നീട്ടി ചെറിയമ്മയെ നോക്കി പറഞ്ഞു. എന്തിനാടാ ന്നുള്ള ഭാവം അനുവിന്. മീനുവിന്‍റെ മുഖം വീണു. സങ്കടം അവൾക്ക്. അയ്യയ്യേ ചെറിയമ്മ കുനിഞ്ഞു അവളുടെ മുഖത്തു തഴുകി. കണ്ണ് തുടച്ച അവളുടെ കൈകൾ ചെറിയമ്മയുടെ കഴുത്തിലേക്ക ചെന്നത്. ദൈവമേ.!!.കുനിഞ്ഞ ചെറിയമ്മയുടെ കഴുത്തിൽ ചെറുതായി തൂങ്ങിയ മാല അവൾ പുറത്തേക്ക് വലിച്ചു.പെട്ടന്നവൾക്ക് അത്ഭുതം.. താലി ആ കഴുത്തിൽ കണ്ടു.ഞാനും ചെറിയമ്മയും കണ്ണും കണ്ണും നോക്കിപ്പോയി.. "അപ്പൊ ഞാൻ കേട്ടതൊക്കെ ശെരിയാല്ലേ....?" കളിയാക്കുന്ന നോട്ടം. തെണ്ടി എന്താണാവോ കേട്ടത്.അവളുടെ കയ്യിൽ നിന്ന് ചെറിയമ്മ മാല വേഗമാ ബ്ലൗസിനുള്ളിലേക്ക് തിരുകി "അമ്മേ..."മീനു ഒറ്റ ആർക്കൽ.. ഇവളിത് കുളമ്മക്കും ഞാനും ചെറിയമ്മയും ഒരുമിച്ചവളുടെ വാ പൊത്തി.. "പൊന്നു മോളെ മിണ്ടല്ലേ... കൊലക്ക് കൊടുക്കുവോ നീ..." ബെഡിലേക്ക് കേറി അവളുടെ വാ പൊത്തി ഞാൻ പറഞ്ഞു. അതേപോലെ അപ്പുറത്തെ സൈഡിൽ ചെറിയമ്മയും കേറി.. "മീനു മീനു മിണ്ടല്ലേ ദുഷ്ടേ....." ചെറിയമ്മയുടെ പേടി പുറത്ത് വന്നു. എന്‍റെ കൈ ആ വായിൽനിന്ന് വലിച്ചു മാറ്റി ബെഡിൽ നിന്ന് ചാടി ഇറങ്ങി മീനു ചിരിച്ചു. "കള്ളത്തരം നടത്തി രണ്ടിന്‍റേയും നിൽപ്പ് കണ്ടില്ലേ.ഞാനാരോടും പറയാൻ പോണില്ല.എന്നാലും അനുവേച്ചി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..." അവൾ
💬 Comments
View all comments