Chapter Title : മിഴി 9 [രാമന്‍] [Climax]
ഫോണിലേക്ക് തല പൂഴ്ത്തി എന്നെ നോക്കി കണ്ണുരുട്ടി. പൈസ പോയത് കണ്ടു കാണും.അമ്മയുടെ കാർഡിട്ടല്ലേ ഞാൻ ഉരച്ചത്. അറിയാതെ നിക്കോ!!!... വണ്ടി വഴിയിൽ ഒതുക്കി.വാങ്ങിയ കുറേ കവറുകൾ താങ്ങി ഞാനും അച്ഛനും നടന്നു.ഒന്നും പിടിക്കാതെ മുന്നിൽ പെണ്ണുങ്ങളും.വീടിന്‍റെ മുന്നിലേക്കെത്തിയതും വരാന്തയിൽ കൈ കുത്തി ഞങ്ങളെ നോക്കുന്ന മീനുവിന്‍റെ മുഖം ആന കുത്തിയ പോലെ.ബാക്കിയുള്ളവരോടല്ല എന്നോടാണ് ന്ന് പിന്നെ പറയേണ്ട ആവശ്യമുണ്ടായില്ല!!.. "ഇങ്ങട്ട് വാട്ടോ..അഭിയേട്ട.തര ഞാൻ...." വന്നപ്പോഴേ ഭീഷണി. അമ്മയും അച്ഛനും എന്തിന് ചെറിയമ്മ പോലും എന്നെ നോക്കി ചിരിച്ചു.ജിഷാന്‍റി ഓടി വന്നു. ഇതൊക്കെ വാങ്ങിയതിന് കുറേ ചീത്ത പറഞ്ഞു.അമ്മയും അച്ഛനും ചെറിയമ്മയെയും കൂടെ ജിഷാന്‍റി അകത്തേക്ക് കേറ്റി. കയ്യിൽ ഒരു കവറും പിടിച്ചു ഉള്ളിലേക്ക് കേറാതെ നിൽക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി മീനു വരാന്തയിൽ തന്നെ നിന്നു. ഇനി ഇവളെങ്ങാൻ എന്നെ കൊല്ലോ...!!. വരാന്തയിലേക്ക് കാലെടുത്തു വെച്ചതും അവൾ ചവിട്ടി കുലുക്കി എന്നെ നോക്കാതെ അകത്തേക്ക് പോയി.പാവം... ദേഷ്യമാണ് ഞാനെന്തൊക്കെ പരാക്രമണം നടത്തിയെന്ന് കേട്ട് കാണും അതിന്‍റെയാണ്.ഉള്ളിൽ കേറി സംസാരിക്കുന്ന എല്ലാരുടെയും കൂട്ടത്തിൽ അവളെ കണ്ടില്ല. അവളുടെ റൂമിലുണ്ടെന്ന് ജിഷന്‍റി ആംഗ്യം കാട്ടി. എന്‍റെ പതുങ്ങിയ മുഖം കണ്ട് എല്ലാർക്കും നല്ല ചിരിയാണ്.. ചെറിയമ്മയുടെ കയ്യിലുണ്ടായിരുന്ന അവൾക്കുള്ള കമ്മലിന്‍റെ ബോക്സ് വാങ്ങി ചെറിയമ്മയോട് കൂടെ വരാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നത് അല്ലല്ലോ ഞങ്ങൾ അല്ലെ കൊടുക്കേണ്ടത്.വേണ്ടാന്ന് അവളുടെ ഭാവം. ഞാൻ റൂമിലേക്ക് കേറി. "മീനു...." മുഖം കറുപ്പിച്ചു ബെഡിലിരിക്കുന്ന അവൾ ഒന്ന് നോക്കി അത്രമാത്രം. "ഡീ ഹാപ്പി ബര്‍ത്ത് ഡേ... നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ... അതൊക്കെ കഴിഞ്ഞില്ലേ...!!"ഞാൻ
💬 Comments
View all comments