Chapter Title : മിഴി 9 [രാമന്‍] [Climax]
നിർത്തി വീട്ടിൽ കേറാതെയാണ് മീനുവിന്‍റെ വീട്ടിലേക്ക് വിട്ടത്.അവളുടെ ബർത്ത് ഡേ അല്ലെ.അച്ഛനും അമ്മയും കൂടെ അവൾക്കെന്തെക്കെയോ വാങ്ങുന്നുണ്ട്. ഞാൻ ചെറിയമ്മയെയും കൂട്ടി ചെറിയൊരു കമ്മൽ വാങ്ങാൻ പോയി.കുറേ മുന്നേ അവളെന്നോടിതിനു വേണ്ടി കച്ചറണ്ടാക്കിയതാണ്. ഓർമ വന്നപ്പോ അത് തന്നെ വാങ്ങാമെന്ന് കരുതി.സ്വർണമാണ് തൂക്കമൊക്കെ ഇത്തിരിയേയുള്ളൂ. കുറച്ചു കാലം സൈറ്റിൽ നിന്നതിനു നിനക്ക് ചായ കുടിക്കാൻ എങ്കിലും എന്തേലും തരണ്ടേന്ന് പറഞ്ഞു അച്ഛന്‍റെ കൂട്ടുകാരൻ കൂടിയ ആ വർക്കിന്‍റെ ചുമതലയുള്ള രവി അങ്കിൾ പറഞ്ഞത് വെറുതെ ആണെന്ന കരുതിയത്. അച്ഛൻ അറിയാതെ അക്കൗണ്ടിലേക്ക് ഇത്തിരി പൈസ ഇട്ടത് ഇന്നലെ കണ്ടു ബോധിച്ചു.അതുള്ളത് കൊണ്ട് സുഖമായി ചെറിയമ്മയെ താങ്ങാതെ ഞാൻ എന്‍റെ സ്വന്തം പൈസക്ക് വാങ്ങാനായി.പിന്നെ അവളറിയാതെ അമ്മയോട് ഇത്തിരി പൈസ കടം ചോദിച്ചു. ഒരു മോതിരം കൂടെ വാങ്ങാൻ. ചെറിയമ്മക്ക്.അവൾ അറിയാതെ വേണം കാരണം ഞാൻ ഇതുവരെ അവൾക്കൊന്നും കൊടുത്തില്ലല്ലോ?ആ വിഷമം ഉള്ളിലുണ്ട്.അമ്മ കനിഞ്ഞു. ചെറിയമ്മയും അമ്മയും അച്ഛനും കൂടെ ഡ്രസ്സ് എടുക്കുന്ന തിരക്കിലേക്ക് കടന്നപ്പോ. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു കമ്മൽ വാങ്ങിയ കടയിലേക്ക് തന്നെ മുങ്ങി. അവളുടെ ടേസ്റ്റ് അത്രക്ക് നല്ലപോലെ അറിയില്ലെങ്കിലും കണ്ടിഷ്ട്ടപ്പെട്ട ഒന്നെടുത്തു. പെട്ടന്ന് ഒരു തോന്നൽ കൂടെ.എന്‍റമ്മക്ക് ഇല്ലല്ലോന്ന്.പൈസ അമ്മയുടേതാണേലും കടം ചോദിച്ചതല്ലേ? അമ്മക്ക് വാങ്ങീല്ലേൽ മോശല്ലേ???.അതിന്‍റെ മുഖം ചെറിയമ്മക്ക് ഞാൻ മോതിരം വാങ്ങി കൊടുത്തൂന്നറിഞ്ഞു വാടുന്നത് കാണാൻ വയ്യ!! അപ്പോഴേക്കും വിളി വന്നു തുടങ്ങിയിരുന്നു.ഞാൻ മനസ്സിൽ തോന്നിയ ഒന്നെടുത്തു അമ്മക്ക് കൂടെ വാങ്ങി. കവർ മാറ്റി രണ്ടു ബോക്സും കീശയിൽ തിരുകി.പെണ്ണുങ്ങൾക്കു രണ്ടിനും സംശയം നല്ലത് പോലെയുണ്ട്. അമ്മ ഇടക്ക്
💬 Comments
View all comments