Chapter Title : മിഴി 9 [രാമന്‍] [Climax]
പറ്റി. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല.കാറിന്‍റെ കീയാണേൽ കാണുന്നില്ല. ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കോ..പ്ലീസ് അങ്കിളേ " പറയുന്ന കൂട്ടത്തിൽ ഞാൻ വല്ലാതെ കരഞ്ഞു.ദയനീയത ആയിരുന്നു വാക്കിൽ.ഇതല്ലാതെ ഞാനെന്താ ചെയ്യാ!!. "നീ കരയാതെ കേറഭീ…" ഒറ്റ പറച്ചിലായിരുന്നു. സന്തോഷം തോന്നി..ഓടി കറങ്ങി ഞാൻ സൈഡ് സീറ്റിൽ കേറി. വണ്ടി എടുത്തത് പെട്ടന്നായിരുന്നു.അമ്മയെ വിളിച്ചില്ലേന്നും എന്താ പറ്റിയേന്നും പുള്ളി ചോദിച്ചു. പറ്റിയതെന്താന്ന് പറഞ്ഞില്ലേലും എന്‍റെയവസ്ഥ ഞാൻ പറഞ്ഞു.വണ്ടി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു.ചളി വെള്ളം കുത്തിയിഴുകുന്നുണ്ട്. വെളിച്ചത്തിൽ വീടും മുന്നിലെ വണ്ടിയും തെളിഞ്ഞു. "കാറിലുണ്ട് ചെറിയമ്മ….!!" മുറ്റത്തു വണ്ടി നിർത്തി തിരിക്കുമ്പോ.ഞാൻ അയാളോട് പറഞ്ഞു.കാറിൽ നിന്നിറങ്ങി.മുന്നിലെ ചെറിയമ്മയുള്ള കാറിലേക്ക് ഞാൻ ധ്രുതിയില്‍ നടന്നു. ബാക്ക് ഡോർ വലിച്ചുതുറന്നു. ഉള്ളിലേക്ക് നോക്കി.കണ്ണു പിടിക്കുന്നില്ല.മുഖത്തുള്ള വെള്ളം നല്ലപോലെ തുടച്ചു.ബാക്കിൽ നിന്ന് ഇറങ്ങി വന്ന ചേട്ടൻ ഫോണിന്‍റെ ടോർച്ചോണാക്കി ഉള്ളിലേക്കടിച്ചു തന്നു. ശ്വാസം നിന്നു.വായ മെല്ലെ പൊളിഞ്ഞു.അനു ഉള്ളിലില്ല!!. എനിക്കെന്തോ പറ്റിയോ? കൈ കൊണ്ട് ഒന്നുകൂടെ ആ സീറ്റിൽ തിരഞ്ഞു നോക്കി.ഇല്ല ചെറിയമ്മയില്ല!! ഞാനിവിടെ കിടത്തിയതല്ലേ?. "അഭീ…."ഉള്ളിലേക്ക് നോക്കിക്കൊണ്ട് തോളിൽ കൈ വെച്ചു ചേട്ടന്‍ വിളിച്ചു.കാറിൽ ചാരി ഞാന്‍ എന്താണെന്ന് മനസ്സിലാവാതെ നിന്നു. ചെറിയമ്മ എവിടെപ്പോയി? ഞാൻ ഇതൊക്കെ സ്വപ്നം കണ്ടതാണോ? അല്ലേൽ ഇവിടെ നിന്ന് ചെറിയമ്മയെ ആരേലും കൊണ്ടുപോയോ?. നെഞ്ച് കുലുങ്ങാണ്.ചേട്ടൻ എന്‍റെ കളി കണ്ട് അന്തം വിട്ടു നോക്കുന്നുണ്ട്.എനിക്കാണേൽ ഒന്നും പറയാനും കഴിയുന്നില്ല. ചുറ്റിനും ഒന്നുകൂടെ നോക്കി.തെളിയുന്ന മിന്നലിന്‍റെ വെളിച്ചം ആ വരാന്തയിലേക്ക് നീണ്ടപ്പോ..കുറച്ചധികം നനവ് ആ വരാന്തയിലുണ്ടോ? അവളുള്ളിലുണ്ടേലോ? ഓടിയുള്ളിലേക്ക് കേറി നോക്കാൻ തോന്നി.ചേട്ടനെ ഒന്നുകൂടെ നോക്കി വരാന്തയിലേക്ക് നടന്നു.പെട്ടന്ന് ഡോർ നിറഞ്ഞു ഒരു
💬 Comments
View all comments