0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 91827

വെളിച്ചം!!. ദൃതിയിൽ നടന്ന എനിക്ക് പിന്നെ അങ്ങാൻ തോന്നിയില്ല.അവിടെ നിന്നു. ബാക്കിൽ നിന്ന് ചേട്ടന്‍റെ വെളിച്ചം നേരെ ഉള്ളിലേക്ക് നീട്ടിയപ്പോ നിൽക്കുന്ന ആ മുഖം കണ്ടു എന്‍റെ കണ്ണ് വിടർന്നു വന്നു.ചെറിയ കരച്ചിൽ അറിയാതെയും.ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്ന ചെറിയമ്മ!!. പുല്ല്!! കുറച്ചു കൂടെ തളർന്നു.ദയനീയമായി ഞാൻ മഴയത്തു നിന്ന് ലൈറ്റ് അടിച്ചു നിൽക്കുന്ന ചേട്ടനെ നോക്കി.എന്താ ഞാനയാളോട് പറയാ???ഇളിക്കാനും കഴിയുന്നില്ല,കരയാനും വയ്യ!!. ഒരു കൈ  ഊരക്ക് കൊടുത്ത് ഞങ്ങളെ രണ്ടു പേരെയും നോക്കുന്ന ആ ഭാവം കണ്ട് നിൽക്ക വയ്യാതെ ഞാൻ സ്റ്റെപ്പിൽ അവിടെയിരുന്നു. "അനൂ....മോളെ..വയ്യാന്നഭി പറഞ്ഞു .കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ? ഹോസ്പിറ്റലിൽ പോവണോ?.." മുന്നിലുള്ള അങ്കളിന്‍റെ ചോദ്യം. ബാക്കിൽ ചെറിയമ്മ വെളിച്ചവും കൊണ്ട് അടുത്തേക്ക് എത്തിയതറിഞ്ഞു.ഞാൻ കാലു മുറ്റത്തേക്ക് നീട്ടി സ്റ്റെപ്പിൽ ഇരിക്കാണ്.എന്‍റെ വയറിനു താഴേക്ക് ഓടിന്‍റെ മുകളിൽ നിന്ന് വരുന്ന വെള്ളം മൊത്തം നനക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ഇരിക്കുന്നെന്ന് ചോദിച്ചാൽ അറിയില്ല!!.സങ്കടമോ ദേഷ്യമോ ഒന്നുമില്ല.ഒരു മരവിപ്പ്.ഇവൾ പറ്റിച്ചത് കൊണ്ടല്ല.ശെരിക്കും ചെറിയമ്മക്ക് എന്തേലും പറ്റി പോയിരുന്നേലോ എന്ന പേടി. "ഇല്ലങ്കിളേ..കുഴപ്പമൊന്നുമില്ല…!!" ചെറിയമ്മയുടെ ശബ്ദം പതിയെയാണ്.ഞാൻ അയാളെ  നോക്കി.അവൾ പറഞ്ഞതിന് ചെറിയ ഒരു മൂളൽ.എന്നേ നോക്കികൊണ്ട് എന്തോരു ഭാവം പുള്ളിക്കുണ്ട്. കള്ള നായീന്‍റെ മോനെ ഇതിനാണോടാ ഈ മഴയത്തെന്നെ മെനക്കെടുത്തിയെ എന്നാണോ? പുള്ളി ഫുൾ നനഞ്ഞുകുളിച്ചിട്ടുണ്ട്.ഇപ്പോഴും ആ മഴയത്തു നിൽക്കുന്നുണ്ട്!.കൈ കുടഞ്ഞ്,ലൈറ്റ് ഓഫ്‌ ചെയ്ത് പോക്കറ്റിൽ അയാൾ ഫോണിട്ടപ്പോ ഞാൻ കുറച്ചുകൂടെ ആശ്വാസത്തിന് സ്റ്റെപ്പിലേക്ക് നീണ്ടു കിടന്നു.അരക്ക് താഴോട്ട് നനയുന്നത് ഒരു സുഖമായി തോന്നി. "അങ്കിളിന് ചായ എന്തേലും എടുക്കണോ…? " ബെസ്റ്റ്!!.അവളുടെയൊരു ചോദ്യം!!ഒരു

💬 Comments

View all comments