0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 92967

തുറന്നു വന്നിട്ടും അമ്മയെന്‍റെ തോളിൽ തൂങ്ങൽ നിർത്തിട്ടിട്ടൊന്നുമില്ല. ചിലപ്പോ ചെറിയമ്മയെ കാണിക്കാനാവും.ഞാൻ കൈ ഒന്ന് വിടാൻ നോക്കിയെങ്കിലും എവിടെ!!പിടി വിടാൻ തള്ള സമ്മതിച്ചില്ല. "എവിടെ ആയിരുന്നു മക്കളേ..?" അവരുടെ അടുത്തേക്ക് എത്തിയതും ഉഷാന്‍റിയാണ് വായ തുറന്നു. ഇത്ര നേരമുണ്ടായിരുന്ന  ചിരിയുടെ ഒരംശം ചെറിയമ്മ ഇരിക്കുന്നത് കണ്ടപ്പോഴെനിക്ക് പോയിട്ടുണ്ട്. ആ ഇരിപ്പ് കാണുമ്പോ എന്തോ ആവുന്നുമുണ്ട്. ഉഷാന്‍റിയുടെ ചോദ്യം കേട്ട് തലതാഴ്ത്തി ഇരുന്നിരുന്ന ചെറിയമ്മയൊന്നിളകി.. തല മെല്ലെ ചെരിച്ചു ഞങ്ങളുടെ നേരെയാ കണ്ണ് നീണ്ടപ്പോ എന്തോ!! നോക്കാൻ കഴിയാതെ ഞാൻ തല മാറ്റി കളഞ്ഞു. മുന്നിൽ  ഞങ്ങളുടെ കാറും കൊണ്ട് ഷാജി അങ്കിൾ വന്നു. കൂടെ അതിൽ നിന്ന് ഇറങ്ങി അച്ചനും. ആന്‍റിമാരും അങ്കിളും, ഗായത്രിയും ഗൗരിയേച്ചിയും അതിലേക്ക് കേറി വീട്ടിലേക്ക് വിട്ടു.എന്‍റെ കയ്യിൽ അങ്കിളിന്‍റെ കാറുണ്ടല്ലോ.ഞങ്ങൾക്കതിൽ പോവാം. ചെറിയമ്മയുടെ കണ്ണ് ഞങ്ങളുടെ നേരെ തന്നെയാണെന്ന് മനസ്സിലായിരുന്നു. എന്നെ നോക്കണോന്ന് തോന്നാതിരുന്നില്ല. എന്തായാലുമാ മുഖത്തേക്ക് എങ്ങനെ ഞാൻ നോക്കും?.കാണാത്ത പോലെ നിന്നഭിനയിച്ചു തകർക്കാനൊന്നും അറിയില്ല. കള്ളത്തരമെന്‍റെ മുഖത്തു നിന്ന് വായിച്ചെടുക്കാനും പറ്റും. പോവാൻ വണ്ടിയെ കുറിച്ച് അച്ഛൻ ചോദിക്കുമ്പോ, മിണ്ടാതെ നിന്നു പോയി. ആ മുഖത്തേക്ക് നോക്കി കഥകളി കാണുന്ന പോലെ നിന്നു. അമ്മയെന്തോ പറയുകയും ചെയ്തു.എന്നാലും അനുവിന്‍റെ മുഖമെന്‍റെ നേരെ തന്നെയാണെന്ന എനിക്ക് തോന്നുന്നത്. കയ്യിൽ മുറുകി നിൽക്കുന്ന അമ്മയുടെ വിരലുകള്‍ അനുസരണയില്ലാതെ ഇടക്ക് വിടുകയും,ചലിപ്പിച്ചു മുറുക്കെ പിടിക്കുന്നുമുണ്ട്. ചെറിയമ്മ നോക്കുന്നതൊന്നും തള്ളയറിയുന്നില്ലേ.?. അച്ഛൻ വന്നു കീ ചോദിച്ചപ്പോ വീണ്ടും ഞാൻ പോക്കറ്റിൽ തപ്പി. അത് കാണില്ലേ? ഭാഗ്യം അതുണ്ട്. കയ്യിൽ കൊടുത്തപ്പോ. പുള്ളിക്ക് എന്തെന്നില്ലാത്ത നോട്ടമുണ്ട്.

💬 Comments

View all comments