Chapter Title : മിഴി 9 [രാമന്‍] [Climax]
നനഞ്ഞിരിക്കുന്നത് കൊണ്ടാണോ? ഒന്ന് ചിന്തിച്ചപ്പോ ചെറിയമ്മ വന്നപ്പോഴുള്ള ഡ്രെസ്സല്ല ഇട്ടിരിക്കുന്നതെന്ന് തോന്നി.ആണോ? അല്ലെ? വീണ്ടും സംശയം. മെല്ലെയൊന്ന് തല തിരിച്ചവളെ നോക്കി.മാറ്റിയിട്ടുണ്ട്. ഇതിനിടക്ക് ഡ്രെസ്സൊക്കെ എവിടുന്ന് കിട്ടി? വേഗം തല മാറ്റി കളഞ്ഞു. നോക്കുന്നുണ്ടവൾ .അല്ലേൽ ആ തല ഞങ്ങളുടെ നേരെയാണ്. തിരിഞ്ഞു കളിക്കുന്നയമ്മ അതിലൂടെ പോവുന്ന ഏതോ പെണ്ണുപിള്ളയോടും കുറച്ചു നേഴ്സ് കുട്ടികളോടും ചിരിച്ചു കളിച്ചു നിൽക്കാണ്.എന്നാലെന്‍റെ കൈയ്യൊന്ന് വിട്ട് തന്നൂടെ. അതില്ല.!! കൈ വഴുതി പോവുമ്പോത്തോന്നും ഇപ്പോ വിടുമെന്ന്. കയ്യിൽ കിട്ടിയ നിധി പോലെ വീണ്ടുമത് മുറുക്കെ പിടിച്ചിടക്ക് എന്നെ നോക്കി ചിരിച്ചു അവരോട് എന്തൊക്കെയോ പറയും. എല്ലാവർക്കും നല്ല ബഹുമാനമുണ്ട് അമ്മയോട്. ആ നിൽപ്പ് കണ്ടാലറിയാം ഇത്തിരി പേടിച്ചു കൂടെയാണ് ആ ചിരി ചിരിക്കുന്നതെന്ന്.ചെറിയമ്മയെ നോക്കി ഇടക്കതിൽ പലതും എന്തോ ആംഗ്യം കാണിച്ചു കൊടുത്തോന്ന് തോന്നി.പനി അന്വേഷിച്ചതാവും. എന്നാലും അതിന്‍റെ മുഖമിപ്പോ എങ്ങനെയുണ്ടാവുന്നു ആലോചിച്ചും, പിന്നെ അതിങ്ങനെ നോക്കുമ്പോ ,നോക്കാതെ നിൽക്കാൻ വയ്യാതെയയും ഞാൻ കണ്ണുകൾ കൊണ്ട് അവളെ തിരഞ്ഞു നോക്കി. നോട്ടം അതേപോലെ തന്നെ പക്ഷെ എന്‍റെ നേരെയല്ലേ അവളു നോക്കുന്നത്.ഹാവു ആശ്വാസം!! അമ്മയെയാണ്. എന്തായിപ്പോ ഇങ്ങനെ നോക്കാൻ? അവൾ കാണാതെ ഞാന്‍ അമ്മയെ പതുങ്ങി നോക്കി.വലതു കയ്യിൽ പിടിച്ചു ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ നീല സാരിയിൽ ചെറുതായി നനവുണ്ട്. ആകാശനീല കളർ ചെറുതായി ഒന്ന് ഇരുണ്ടിട്ടുണ്ട്.ഇതിനിപ്പോഴെന്താ? ഇത്തിരി തിരിഞ്ഞു ചെറിയമ്മയെ ഒന്നുകൂടെ നോക്കിയതും അവളുടെ നോട്ടമിത്തിരി താഴെക്കാണ്. ഇനിയുമെന്താന്ന് നോക്കിയപ്പോ ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ വെളുത്ത വയറിത്തിരി കാണുന്നുണ്ട്. അതിപ്പോ എന്താ നോക്കാൻ!!? ആ കണ്ണെന്തിനാ അതിങ്ങനെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നെന്ന്
💬 Comments
View all comments