0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93009

സീറ്റിൽ ഇരുന്നതും എന്തൊരു പ്രശ്നം. ചന്തിവിടവിൽ വരെ വെള്ളം കേറിയെന്ന് തോന്നുന്നു. ഫുൾ നനഞ്ഞിരിക്ക. "നീ ഇവിടെ ഇരുന്നാണോ അഭിയിന്ന് കുളിച്ചെ ?." ലൈറ്റിന്‍റെ മഞ്ഞ വെളിച്ചത്തിൽ അച്ഛനകം മൊത്തമൊന്ന് നോക്കി പരിഹസിക്കാൻ നോക്കി .കിണ്ടി!! അങ്കിൾ ഞങ്ങളെ കാർ എടുത്ത് പോയത് നന്നായി ഇല്ലേൽ ഇതെങ്ങാനും കണ്ട് പുള്ളിയുടെ ഹാർട്ടിന് വല്ല പ്രശ്നവും വന്നേനെ.ഇതൊന്നും പ്രശ്നമല്ലാതെ അമ്മയെങ്ങനെ ഇരുന്നു?.. ഓഹ് അതും നനഞ്ഞിരിക്ക ആണല്ലോ!!. ബാക്കിലേക്ക് ഒന്ന് തല ചെരിച്ചപ്പോ. മുഖം വീർപ്പിച്ച ചെറിയമ്മ അതേപോലെ ഇരിക്കുന്നുണ്ട് എന്നാലാ അടുത്തിരിക്കുന്ന അമ്മ ചെയ്യുന്നത് കണ്ടപ്പോ എന്തോ സന്തോഷം തോന്നി.അഴിഞ്ഞു വീണ അനുവിന്‍റെ മുടി അമ്മ കൈ കൊണ്ട് വാരി ഭംഗിയായി ആ തലയിൽ കെട്ടി വെച്ച് കൊടുത്തു. കൈയും കെട്ടി അത് നോക്കാതെ ഇരിക്കാണവൾ. ചെവിയുടെ മുന്നിലേക്ക് എന്നാലുമിത്തിരി തൂങ്ങി നിന്ന മുടി അമ്മ ചെവിക്കു ബാക്കിലേക്ക് ആക്കി കൊടുത്തു.അവളുടെ മുഖത്തേക്ക് പാളി നോക്കി മെല്ലെ ചിരിക്കുന്നുണ്ടമ്മ .പിന്നെ ചെറിയ എന്തോരു കുറുമ്പ് ആ മുഖത്തു വന്നു തെളിഞ്ഞു. പെട്ടന്ന് മുന്നോട്ടേക്കാഞ്ഞു ചെറിയമ്മയുടെ കവിളിൽ അമ്മ ഒരുമ്മ കൂടെ കൊടുത്തു. വട്ട് തന്നെ തള്ളക്ക്.!! അത് കിട്ടിയതും ഇഷ്ടപ്പെടാതെ അവൾ വേഗം അമ്മയെ മെല്ലെയൊന്ന് തള്ളി. ചീത്ത ഒന്നും പറഞ്ഞില്ല. കണ്ണുരുട്ടിയതുമില്ല. പുറത്തേക്ക് നോക്കി അങ്ങനെയിരുന്നു. വീട് എത്തുന്ന വരെ ആരും മിണ്ടിയില്ല. ഇടക്ക് ഞാൻ മെല്ലെ പുറകിലേക്ക് നോക്കുമ്പോ രണ്ടാളും പുറത്തെ കാഴ്ച കാണുന്നപോലെ നിൽക്കുന്നുണ്ട്.കണ്ണൊന്നടച്ചു.സീറ്റിൽ ഒന്ന് ഇളകി ഇരുന്നു. ശ്വാസം വലിച്ചെടുത്തു. കയ്യിൽ ആരോ പിടിച്ചു. ഒരുതരം മുറുക്കം അതിനുണ്ട്.വണ്ടി ഓടിക്കുന്ന അച്ഛനാണ്.

💬 Comments

View all comments