Chapter Title : മിഴി 9 [രാമന്‍] [Climax]
ഈ ചോദ്യത്തിൽ തന്നെയുണ്ട് അമ്മക്കവളോടുള്ള സ്‌നേഹം. ആ മുഖത്തിപ്പോ ചെറിയ വേദനയുണ്ട്.എന്താണ് അവൾക്ക് എന്നറിയാനുള്ള ആദിയുണ്ട്.ഞാൻ ചെറിയമ്മയെ നോക്കി. ഇങ്ങട്ട് നോക്കുന്നേയില്ല.പുറത്തെ ആളുകൾ വണ്ടിയിൽ കേറി പോവുന്നത് നോക്കുന്നുണ്ട്. ഇരുണ്ട പുറത്തു വന്നു തിരിക്കുന്ന ആംബുലൻസിന്‍റെ വെളിച്ചം മിന്നുന്നത് നോക്കുന്നുണ്ടാവും.ചാറുന്ന മഴയുണ്ട് പുറത്തു. മെല്ലെയാ കൈകൾ ഉയർത്തി ചെറിയമ്മ ആ കണ്ണൊന്നു തുടച്ചോ?.ഉള്ളിലൂടെ എന്തോ വേദന കടന്നു പോയി. "എന്താടാ..." നീട്ടിയ കണ്ണിൽ അമ്മക്കുമുണ്ട് വിഷമം. "അനു കരയാണമ്മേ...?"ആ കാഴച്ച ഒന്നുകൂടെ നോക്കി ഞാൻ പറഞ്ഞു. എന്താണവളുടെ മനസ്സിൽ. മനസ്സിലാവുന്നില്ലല്ലോ.അമ്മ വേഗം തിരിഞ്ഞു.പിടിച്ചിരുന്ന ആ വിരലുകളെന്‍റെ വിരലിൽ കോർത്തു മുറുകി. അച്ഛൻ മുന്നിൽ കാർ കൊണ്ട് നിർത്തി.വീൽ ചെയർ ഉന്താൻ റെഡിയായി ചേച്ചി നിന്നപ്പോ. അമ്മ ചാടി കേറി അങ്ങട്ട് ചെല്ലുന്നത് കണ്ടു. "താ മോളെ ഞാൻ നോക്കിക്കോളാം ..." ആ മുന്നിൽ നിന്നമ്മ സഹായത്തിനു നിന്ന ചേച്ചിയോട് പറഞ്ഞു.. "ന്തിന്..എനിക്ക് നിങ്ങളെ സഹായം ഒന്നും...." ചെറിയമ്മ ഒന്ന് പറഞ്ഞു തുടങ്ങിയതേയുള്ളൂ മുഴുവപ്പിക്കുന്നതിന് മുന്നേ കൈ വീശിക്കൊണ്ട് അമ്മയവളെ അടിക്കാൻ നോക്കി. "ഒന്ന് ഞാനങ്ങു തരുമനൂ... മിണ്ടാതവിടെ ഇരുന്നോ..." ഒറ്റ ചീത്ത. അയ്യോ!! ചെറിയമ്മ ശെരിക്കും പേടിച്ചു. കാറിൽ നിന്നിറങ്ങി വന്ന അച്ഛൻ അത് കണ്ടു മെല്ലെ ചിരിക്കുന്നുണ്ട്..കാറിന്‍റെ അടുത്തുവരെ അതുന്തിയമ്മ വന്നപ്പോഴും ചെറിയമ്മ ഒരക്ഷരം മിണ്ടിയില്ല. മുഖം അങ്ങനെ കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചു. ബാക്ക് സീറ്റിലേക്ക് കേറുമ്പോ വല്ല്യ പ്രശ്നം ഒന്നും ചെറിയമ്മക്ക് ണ്ടായില്ല.കേറ്റിയതും ഇരിക്കാൻ സഹായിച്ചതും ഒക്കെ അമ്മ തന്നെ. അനുവിന്‍റെ കൂടെ അമ്മ കേറി ഇരുന്നപ്പോ ഞാൻ മുന്നിൽ കേറി.
💬 Comments
View all comments