Chapter Title : മിഴി 9 [രാമന്‍] [Climax]
.ഇടക്കെപ്പോഴോ സ്വപ്നത്തിൽ ബെഡിൽ കെട്ടിയിട്ട ചെറിയമ്മയെ വീണ്ടും കണ്ടു. ഇടി വെട്ടുമ്പോ അവളെന്നെ വിളിച്ചു ഉറക്കെ കരയുന്നുമുണ്ട്. മിന്നലൊന്ന് വീണ്ടും അതിന്‍റെ തിളക്കം കാണിച്ചപ്പോ പെട്ടന്ന് ചെറിയമ്മയെ ഓർമ വന്നു.കൂടെ ആശാന്‍റിയുണ്ടായിരുന്നു. ഇപ്പോഴും കൂടെ ണ്ടാവോ? അല്ലേൽ അവൾ ഒറ്റക്കാവുമോ. രണ്ടാമത് ഒരിടികൂടെ വെളിച്ചം കാണിച്ചപ്പോ.ബാൽക്കാണിയിൽ നിന്ന് റൂമിലേക്ക് കേറി. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോ ചെറിയമ്മയുടെ റൂമിൽ വെളിച്ചം കത്തുന്നുണ്ട്. പെട്ടന്ന് അത് ഓഫായി മുന്നിൽ ആ ഡോർ തുറന്നു..ആശാന്‍റിയാണെന്ന് തോന്നി. വാതിൽ ചാരി ഫോണിന്‍റെ വെളിച്ചത്തിൽ പുറത്തിറങ്ങിയത് കണ്ടു. നടന്നടുത് സ്റ്റെപ്പിറങ്ങി താഴേക്ക് പോയി. ചെറിയമ്മ ഉറങ്ങി കാണും!! സമയം ഇപ്പൊ പതിനൊന്നോ മറ്റോ ആയെന്ന് തോന്നി. എത്രയായാലും അവൾക്ക് അവളെ റൂമിൽ കിടക്കണം.ഇത്ര വയ്യാഞ്ഞാലും.ന്ത് വാശിയാണ്. അവളെ റൂമിലേക്ക് പോവേണ്ടെന്ന് കരുതി. ചിലപ്പോ ചെറിയമ്മക്ക് അത് ഇഷ്ടപ്പെട്ടില്ലെല്ലോ.റൂമിൽ ബെഡിൽ ഇരുന്ന് ഒന്നുകൂടെ ആലോചിച്ചു. ഒറ്റക്ക് അവളെ വിടാൻ തോന്നുന്നുമില്ല.ദൂരെ നിന്നും ആർത്തലച്ചു വരുന്ന മഴയുടെ മുഴക്കം കേൾക്കുന്നുണ്ട്. അവളൊറ്റക്കാണ് ഉണർന്നു പോയാൽ പേടിക്കും.ഇങ്ങനെ ഇരിക്കാൻ കഴിയില്ല. റൂമിൽ നിന്നിറങ്ങി. നീണ്ട വരാന്തയിലൂടെ നടന്നു. ചാരിയിട്ട ചെറിയമ്മയുടെ വാതിൽ പതിയെ തുറന്നു നോക്കി.നീളുന്ന ചെറു ഇരുട്ടിന്‍റെ വെളിച്ചത്തിൽ അവളാ ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.മനസ്സിലെന്തോരുനോവ് ഉയർന്നു പൊന്തി. ഈ പാവത്തിനെ ഞാൻ കുറേ വിഷമിപ്പിച്ചല്ലോന്നുള്ള തോന്നൽ. തുറന്ന വാതിലൂടെ ഒഴുകിയെത്തിയ കാറ്റ് ഉള്ളിലേക്ക് അടിച്ചു കേറി. നിന്ന എനിക്ക് തന്നെ ആകെ വിറച്ചു കോരി. പാവം അവൾക്ക് തണുക്കില്ലേ?. വാതിൽ ചാരി ആ അടുത്ത് ചെന്നുനിന്നു.അടുത്ത് കിടക്കണോ അതോ താഴെയെവിടേലും കിടക്കണോന്ന് അടുത്ത ചിന്ത വന്നു.കൂടെ
💬 Comments
View all comments