0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 121.9K

കിടക്കാനാ തോന്നിയത്. ബെഡിലേക്ക് പതിയെ കേറി അടുത്ത് ചെന്നപ്പോ തന്നെ ആ ശരീരത്തിൽ നിന്നടിക്കുന്ന ചൂടിന്‍റെ ശക്തി!! വിങ്ങുന്ന ഒരു ചൂട് വിഴുങ്ങുന്ന പോലെയുണ്ട്.എനിക്ക് എതിരെ തിരിഞ്ഞു കിടക്കുന്ന അവളെ പുതപ്പ് കൊണ്ട് ഞാൻ മൂടി കൊടുത്തു. മനസ്സിൽ വല്ലാതെ ഇരുട്ട് കേറിയപ്പോ കണ്ണ് നിറഞ്ഞു. "സോറി ചെറിയമ്മേ......" മൂടി വെച്ചിരുന്ന ആ കാലിൽ പതിയെ പിടിച്ചു പറഞ്ഞു. മനസ്സിൽ കുറേ സോറി പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഉറങ്ങി കിടക്കുമ്പോ സോറി പറയാൻ എല്ലാവർക്കും പറ്റും. നേരിട്ട് പറയണ്ടേ? പറയണം!!മനസ്സിൽ അത് കിടന്നു വീണ്ടും വിങ്ങി. അരികിൽ അധികം തൊടാതെ ഞാൻ മെല്ലെ കിടന്നു. തുടച്ച കണ്ണുകൾ പൂട്ടിയാടിക്കാൻ നോക്കി.ആർത്തു വന്നോണ്ടിരുന്ന മഴ ഞങ്ങളെ വീടിനെ വിഴുങ്ങികൊണ്ട് പെയ്തു. പുരപ്പുറത്തു ചരൽ വാരി എറിഞ്ഞ പോലെ ഒച്ചയുണ്ടക്കിയത് തിമിർത്തു. പെട്ടന്ന് ചെറിയമ്മ ഒന്നനങ്ങി.വിട്ടു കിടന്നിരുന്നെന്‍റെ അരികിലേക്കവൾ നിരങ്ങി ചേർന്നുവന്നു.അരികിലേക്ക് എത്തിയപ്പോ വല്ലാത്ത സന്തോഷം തോന്നി. ഞാനും ഇങ്ങനെ വിഷമിച്ചു കിടക്കുമ്പോ എന്‍റെയരികിൽ അവൾ വന്നു കിടന്നില്ലാതിരുന്നോ?ചെരിഞ്ഞു കിടന്ന അവൾ തിരിഞ്ഞു തിരിഞ്ഞു എന്‍റെ നേർക്ക്  കൂടുതൽ അടുത്തപ്പോ ഞാനവളെ നെഞ്ചിലേക്ക് ആനയിച്ചു.ഒന്നും അവൾ അറിയുന്നുണ്ടാവില്ല നോക്കിയപ്പോ ഉറക്കത്തിലാണ്.നെഞ്ചിൽ ഒട്ടിച്ചേർന്നു ചുരുണ്ട ചെറിയമ്മ നന്നായി ഉറങ്ങി. ആ ചൂടുള്ള ശരീരം പതിയെ കവർന്നെന്‍റെ കയ്യിലാക്കി.നെറുകളിൽ പതിയെ ഉമ്മ കൊടുത്തു.ഉറങ്ങാൻ കുറേ നോക്കി. കഴിഞ്ഞില്ല. ആ ഇടിക്കുന്ന നെഞ്ചിന്‍റെ താളവും, ആ ശ്വാസമെടുക്കുന്ന ശബ്ദവും കേട്ട് കൊണ്ടിരിക്കാന് തോന്നുന്നത് .പുറത്തെ മഴയുടെ ബഹളം കൂടിയപ്പോ താനേ ഞാനുറങ്ങിപ്പോയി. മുഖത്തു പൂവിഴയുന്നുണ്ടോ? പുളിച്ച കണ്ണുകൾ തുറക്കാനിത്തിരി പ്രയാസം തോന്നി.പാതി തുറന്നപ്പോ

💬 Comments

View all comments