Chapter Title : മിഴി 9 [രാമന്‍] [Climax]
ആണോ? എന്‍റെ നെഞ്ചിലേക്ക് ചേർന്ന് സുഖമായി ഉറങ്ങല്ലേ ഒരു പെണ്ണ് ഇതിനെ ഒഴിവാക്കാനല്ലേ അമ്മ പലതും ചെയ്തത്. അപ്പോ ന്തോ തോന്നാണല്ലോ!.എന്തേലുമാവട്ടെ. "ന്താ....." ചുണ്ടനക്കി കൊണ്ട് ചോദിച്ചു.മറുപടിയില്ല കണ്ണുകൊണ്ട് മനസിലാവാത്ത ഒരു നോട്ടം. "ന്താന്ന്.." ഞാൻ ഒന്നുകൂടെ ചുണ്ടനക്കി. "ഒന്നുല്ലഡാ..." വളരെ പതിയെ മുഖം നല്ലപോലെ വിടർത്തി അമ്മ ചിരിച്ചു .മനസ്സിന് ആ ഭാവം വല്ലാത്ത കുളിരാണ് തന്നത്. എന്താകർഷണമാണാ മുഖത്തു.ഞാൻ കൈ നീട്ടി അമ്മയുടെ കവിൾ പിടിച്ചു വലിച്ചു വിട്ടു.. "എന്താടാ....." വീണ്ടും കുണുങ്ങി കൊണ്ടുള്ള ചിരി.. ഫ്ലാറ്റ് ആയി. മനസ്സിൽ മഞ്ഞു വീണ പോലെ തോന്നി .കണ്ണ് വിടർത്തി ഞാനാ ചിരി നല്ലപോലെ നോക്കി നിന്നു. കിളി പോയത് കണ്ട് അമ്മക്ക് എന്തിന്നില്ലാത്ത അത്ഭുതമുണ്ട്. പിന്നെ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നുന്നതുകൊണ്ട് ചെറിയ നാണവും വന്നോ?? ആയിരിക്കില്ല. വെറുതെ എന്നെ പറ്റിക്കാനാവും. ചെറിയമ്മയൊന്നിളകി.പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞെട്ടി.എന്‍റെ സ്ഥിതി പോലെ അത് കണ്ട് നാവു കടിച്ചു അമ്മയും ഇളകുന്ന അവളെ നോക്കി.ആശ്വാസം!! കണ്ണ് തുറന്നിട്ടില്ല.. ഒന്നിളകി കിടന്നതാന്ന്. ഇനിയും ഇവിടെ നിന്ന് കളിച്ചു ചെറിയമ്മ കണ്ടു എനിക്ക് കേൾക്കുന്നയേക്കാൾ കൂടുതൽ ചീത്ത ആ തള്ളക്ക് ആവും കേൾക്ക. അതിന് ഇടവരണ്ടാന്ന് കരുതി ഞാൻ അവളെ ഉണർത്താതെ മെല്ലെ എഴുന്നേൽക്കാൻ നോക്കി.കണ്ടാലവൾ കടിച്ചു കീറുമെന്ന് അമ്മക്കും പേടിയുണ്ട്.എന്‍റെ കൂടെ പതിയെ പമ്മി പമ്മി അതും എഴുന്നേറ്റു. പെട്ടന്ന് പോരാൻ തോന്നിയില്ല. അമ്മ കാണുമെന്ന പ്രശ്നവും എനിക്കിപ്പോഴില്ല. ഉറങ്ങുയാ സുന്ദരിയുടെ കവിൾ ഞാൻ ഒരുമ്മ കൊടുത്തു എഴുനേറ്റു. അമ്മക്ക് ചെറിയ കുശുമ്പ് മുഖത്തു തെളിഞ്ഞു എന്നെ കാണിക്കാൻ തന്നെ..
💬 Comments
View all comments