Chapter Title : മിഴി 9 [രാമന്‍] [Climax]
'ഓഹ് എന്താ സ്നേഹമെന്ന ആക്കിയ ഭാവമതിന്. 'വേണ്ടാട്ടോ.'.. ഞാനും ഭാവമിട്ടു. ചെറിയമ്മയുടെ തലയിൽ ഒന്ന് തഴുകി ആ നെറ്റിയിൽ മെല്ലെ മുത്തി അമ്മയും എഴുന്നേറ്റു. "പാവം ല്ലേടാ..." ആ റൂമിന് പുറത്തേക്ക് ഞങ്ങളൊരുമിച്ച ഇറങ്ങിയത്.. എന്‍റെ താടിയുടെ അത്രയും പൊക്കമുള്ള അമ്മയെയും കൂട്ടി അതിന്‍റെ തോളിൽ ഞാൻ കൈ ചുറ്റി പിടിച്ചപ്പോ.വയറിൽ കൈ ചുറ്റി കൊണ്ട് അത് ചോദിച്ചു . "ആഹാ അമ്മക്ക് അങ്ങനെയൊക്കെ തോന്നുവോ...?" " പോടാ... നീ മാത്രല്ല അവളുന്‍റെ കുട്ടി തന്നെയാ.ആ കണ്ണ് നിറയുമ്പോ പിടയും ഞാനും കുറേ അതിനെ വേദനിപ്പിച്ചില്ലേടാ?" "അച്ചോടാ എന്താ സ്നേഹം..." ഞാൻ വെറുതെ കളിയാക്കി. "അഭീ കൂടുന്നുണ്ട് ട്ടോ.. " വയറിൽ ചുറ്റിയ കൈ കൊണ്ട് ചന്തിക്ക് ഒരു നുള്ള്.ഞാൻ കയ്യിൽ നിന്ന് ചാടി രക്ഷപ്പെട്ടു.എന്‍റെ റൂമിന്‍റെ വാതിൽക്കൽ വരെ അമ്മയും വന്നു. എന്തൊക്കെയോ അതിന് പറഞ്ഞുകൊണ്ടിരിക്കണം.ചെയ്യണം ചിരിക്കണം.ഹോസ്പിറ്റലിൽ പോവേം വേണം. "ആന്‍റിയും അങ്കിൾമാരുമൊക്കെയിന്ന് പോവുന്ന് പറഞ്ഞു.. ഗൗരിക് തിരിച്ചു ചെല്ലാനും സമയായി. നീ അവരോട് ഒക്കയൊന്നും സംസാരിക്കണം ട്ടോ?" ഇത്തിരി സീരിയസ് ആണെന്ന് തോന്നി.സംസാരിക്കൻ എന്തിണിപ്പോ?. ചെറിയമ്മയുടെയും എന്‍റെയും കാര്യമാവും. ഞങ്ങളാണോല്ലോ ഇനി തീരുമാനിക്കേണ്ടത്.ഞങ്ങളുടെ ഇഷ്ടാണല്ലോ എല്ലാം. ഉത്തരം കേൾക്കാൻ നിന്നയമ്മക്ക് ഞാൻ ചെയ്യാമെന്ന് തലയാട്ടി കൊടുത്തു. "ഞാൻ... താഴേക്ക് ചെല്ലട്ടെ.." പറയാനെന്തോ മടിച്ചുകൊണ്ടാണമ്മ തിരിഞ്ഞത് .ആ ഉറക്കാത്ത നോട്ടം കണ്ടാൽ അറിയാം എന്തോ പറയാനോ അല്ലേലെന്തോ ആവശ്യമ തിനുണ്ടെന്ന്.നേരത്തെ ചെറിയമ്മക്ക് ഉമ്മ കൊടുത്തപ്പോ ആ മുഖം കണ്ടതും ഞാൻ കരുതി പുറത്തിറങ്ങിയിൽ ആദ്യം ചോദിക്കുന്നത് അവൾക്ക് കൊടുത്തതുപോലെ ഒരുമ്മയാവുമെന്ന് . എന്നാലൊന്നും ചോദിച്ചില്ലല്ലോ? "അമ്മേ...."
💬 Comments
View all comments