0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93135

തിരിഞ്ഞു നടന്ന അമ്മയുടെ കൈകൾ ഞാൻ വേഗം പിടിച്ചു.. "മ്." തിരഞ്ഞു നോക്കിയ അമ്മയുടെ പുഞ്ചിരി.. ആ രണ്ടു ഷോൾഡറിൽ ഞാൻ മെല്ലെ പിടിച്ചു. ചെറിയ സംശയം വെച്ച മുഖം കാട്ടിയതെന്നെയൊരു നോട്ടം. ആ ഭാവം വിടുന്ന മുന്നേ ഞാൻ ആ മുഖം കയ്യിൽ കോരി ഇടത്തെ കവിളിൽ അമർത്തിയോരുമ്മ കൊടുത്തു. പഞ്ഞി പോലുള്ള ആ തുടുത്ത കവിളിൽ തേച്ച സോപ്പിന്‍റെ മണം തിങ്ങി നിൽക്കുന്നുണ്ട് "എടാ... എടാ...  തിന്നുവോ നീയെന്നെ..." കള്ളപ്പരിഭവം. ഇത്തിരി നേരം ആ കുറുമ്പുള്ള മുഖം നോക്കി ഞാനും അതേപോലെ എന്‍റെ ആ നോട്ടം സ്വീകരിച്ചു കൊണ്ട് അമ്മയും മിണ്ടാതങ്ങനെ  നിന്നു. പുലരിയുടെ എല്ലാ സൗന്ദര്യവുമാ മുഖത്തു തങ്ങി നിൽക്കുന്ന പോലെയുണ്ട് .കുളിരുന്ന നിമിഷങ്ങൾ ഒന്ന് തടസ്സ പെടുത്തി കൊണ്ടമ്മ മെല്ലെ താഴെക്കിറങ്ങി. റൂമിൽ കേറി എല്ലാം പരിവാടിയും കഴിച്ചു താഴെക്കിറങ്ങുമ്പോ. ചെറിയമ്മയുടെ റൂമിലേക്ക് നോക്കാതിരിക്കാനായില്ല. ചാരിയ ആ വാതിൽ കടന്നു അകത്തു ചെന്നപ്പോ. റൂമിലും ബെഡ്‌ഡിലും അവളില്ല. ബാത്‌റൂമിന്‍റെ ഡോർ അടഞ്ഞു കിടക്കുന്നുണ്ട്. ചെറുതായി വെള്ളമുഴുകുന്ന ശബ്ദമുണ്ട്. എഴുന്നേറ്റല്ലോ? പനിയൊക്കെ മാറിയാൽ മതിയായിരുന്നു!!റൂമിൽ നിന്ന് ഇറങ്ങുമ്പോ മനസ്സിൽ അതായിരുന്നു. താഴെച്ചെന്ന് അങ്കിൾ മാരെ കണ്ടപ്പോ.അമ്മ പറഞ്ഞപോലെ എന്താ ഇനി കാര്യങ്ങളെന്ന് അവിടെയും ഇവിടെയും തൊട്ടും തൊടാതെയും ചോദിച്ചു ഇത്തിരി അവരെന്നെ കഷ്ടപ്പെടുത്തി.എനിക്കവൾ മതിയെന്ന തീരുമാനത്തിൽ തന്നെ ഞാൻ നിന്നു.എന്നാ അവളുടെ തീരുമാനം ആണ് പ്രധാനമെന്നും ഞാൻ ഇടയിൽ സൂചിപ്പിച്ചു. അവർക്ക് അത് മതി. സംഭവം ഇനി ഈ കാര്യത്തിൽ എനിക്ക് ഒരു മാറ്റം ഉണ്ടാവില്ലെന്ന് അവർക്കേകദേശം മനസ്സിലായ സ്ഥിതിക്ക് എന്നെ പിന്നെ

💬 Comments

View all comments