Chapter Title : മിഴി 9 [രാമന്‍] [Climax]
ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കാൻ നിന്നില്ല. അടുത്ത ഊഴത്തിന് നിന്നപ്പോ നേരെ ചന്നു പെട്ടത് ഉഷാന്‍റിയുടെ മുന്നിൽ. കളിയാക്കി മതിയാവാത്ത ആ സാധനത്തിന് ഇനിയും എന്നെ കളിയാക്കാൻ അവസരം കിട്ടിയല്ലോ ന്നുള്ള സങ്കടത്തിൽ നിന്ന് ഞാൻ രണ്ടു വട്ടം അതിനെ പേടിയോടെ പാളി നോക്കി. ഞെട്ടിച്ചുകൊണ്ട് അത് ആദ്യമായി എന്നെ കളിയാക്കാതെ നിന്നു. "അവൾ പാവം കുട്ടിയാ ട്ടോ.. നീ അതിനെ വിഷമിപ്പിക്കാതെ നിന്നാൽ മതി"എന്നുള്ള നല്ലവാക്കുകൾ കേട്ട് എനിക്ക് അതിനോട് ആശാന്‍റിയോട് പോലുള്ള ഇഷ്ടം തോന്നി പോയി. തിരക്ക് പിടിച്ചു പണി തീർക്കുന്ന അമ്മയെ പാളി നോക്കി. ഗായത്രിയുടെയും ഗൗരിയേച്ചിയുടെയും അടുത്തേക്ക് ചെന്നു.അവർക്കെന്തേലും പറയാനുണ്ടോന്ന് നോക്കാണല്ലോ. ഗായത്രി പഴയ പോലെ വായിട്ടലക്കൽ തന്നെ. ഗൗരിയേച്ചി ആ പാവം പിടിച്ച വാക്കുകളും ചിരികൊണ്ടും ഓരോന്നൊക്കെ ചോദിച്ചു നിന്നു. ഹീറിനെ നോക്കാൻ ചേച്ചിക്ക് ഞാൻ ഒരു പണിയും കൊടുത്തു. അതിന് അത് സന്തോഷമേയുള്ളൂ.. പോവാൻ റെഡി ആയി നിന്ന അവരെല്ലാം ഒരുമിച്ചു ഹാളിൽ എത്തിയപ്പോ. തമാശയും ചില അടക്കിയ സ്വകാര്യവും,അടുത്ത വരവിനെ പറ്റിയെല്ലാം പറയുന്നടിയിൽ. അടുത്തില്ലാതെ റൂമിലുള്ള ചെറിയമ്മയെ ആലോചിച്ചു നിന്നപ്പോഴാണ് ആശാന്‍റി അങ്ങട്ട് വന്നത്. "ന്‍റെ കുട്ടിയെ മറന്നോ എല്ലാരും...." സ്റ്റെപ്പിറങ്ങി വരുന്ന ആശാന്‍റി പറയുന്നത് കേട്ട് ആകാംഷ എനിക്ക് നല്ലപോലെയുണ്ടായിരുന്നു. ചെറിയ പുഞ്ചിരിയും പനി പിടിച്ചു ഉറക്കാത്ത കണ്ണ് ആയാസപെട്ട് നോക്കി കൊണ്ട് ആന്‍റിയുടെ കൂടെ പതിയെയിറങ്ങി വരുന്ന അവളെ നോക്കി ഞങ്ങൾ എല്ലാരും നിന്നുപോയി. പാറിയ മുടി കഴിയുന്ന പോലെ മാടി കെട്ടി വെച്ചിട്ടുണ്ട്. കൈ കൂട്ടി പിണച്ചാ മാറിന്‍റെ താഴെ കെട്ടിവെച്ചത് കണ്ടപ്പോ അവൾക്ക്
💬 Comments
View all comments