Chapter Title : മിഴി 9 [രാമന്‍] [Climax]
നല്ലപോലെ തണുക്കുന്നുണ്ടെന്ന് തോന്നി. .കുശാലാന്വേഷണങ്ങൾക്ക് അവൾ ചിരിച്ചും ഇടറിയ വാക്കുകൾ കൊണ്ട് പതിയെ പറഞ്ഞും നിന്നപ്പോ. അറിയാതെ പോലും ഒരു നോട്ടം എന്നിലേക്ക് വന്നില്ലല്ലോന്ന് തോന്നി പോയി. തോന്നൽ ആവും!! അങ്ങനെ സമാധാനിച്ചു. എന്തോ സ്വകാര്യം ചെറിയമ്മയോട് പറഞ്ഞു ഗായത്രി ചിരിക്കുന്നുണ്ട്. അതിന്‍റെ കൂടെ ചെറുതായി ചെറിയമ്മയും ചിരിച്ചു. ഗായത്രി രണ്ടു മൂന്നു വട്ടം എന്നെ നോക്കി. ഒരു വട്ടം പതുങ്ങിയും. ഊഹം കൊണ്ട് എന്നെപ്പറ്റി പറയാണെന്നുറപ്പ്. എന്നാലും അനു എന്തോ എന്നിൽ നിന്ന് വിട്ട് നിൽക്കുന്നപോലെയുണ്ട്. ദേഷ്യം കാണും.!!! ഞാൻ അത്രയൊക്കെ ചെയ്തു പോയില്ലേ!! "അഭീ... ഇങ്ങു വാ..." ഇടയിൽ ആശാന്‍റി കൈ കൊണ്ട് വരാനാഗ്യം കാട്ടി.അടുത്ത് നിൽക്കുന്ന ചെറിയമ്മയുടെ തോളിൽ പിടിച്ചാണ് ആ വിളി. അച്ഛനും അമ്മയും ബാക്കിയുള്ളവരെല്ലാം എന്‍റെ വരവിനു നോക്കി നിൽക്കുന്ന പോലെയുണ്ട്. എന്നിലേക്ക് നോക്കാതെ എപ്പോഴും നോട്ടം മാറ്റി നിൽക്കുന്ന ചെറിയമ്മയുടെ അടുത്തേക്ക്,അവളുടെ കൂടെ എന്നെ നിർത്തിച്ചുകൊണ്ട് ആന്‍റിയും ബാക്കിട്ടുള്ളവരും ഞങ്ങളെ നോക്കി നിന്ന് ചിരിച്ചു.എന്താണെന്ന് മനസിലാവാതെ നിന്ന എനിക്ക് അമ്മയെ നോക്കിയ മതിയായിരുന്നു. സൈഡിൽ നിൽക്കുന്ന അതിമുണ്ട് ആക്കിയൊരു ചിരി .എന്‍റെയും ചെറിയമ്മയുടെയും കൈകൾ പിടിച്ചു നിൽക്കുന്ന ആശാന്‍റി. ഞങ്ങൾക്ക് രണ്ടു പേർക്കും കവിളിൽ ഓരോ ഉമ്മ തന്നു.പെട്ടന്ന് അമ്മയുടെ മുഖമാണ് ഓർമ വന്നത്. സ്വിച്ച് ഇട്ടപോലെ ഓഫ് ആയി നിൽക്കുന്നുണ്ടാവും.. മുന്നിൽനിന്ന് ആന്‍റി മാറിയ തക്കത്തിന് ചിരി വന്ന ചുണ്ടുകൾ മടക്കി ഞാൻ അമ്മയുടെ ഒന്ന് പതുങ്ങി നോക്കി. കണ്ണ് കൂർപ്പിച്ചു നിനക്ക് ഞാൻ താരാടാ എന്നുള്ള നോട്ടമതിന്. "രണ്ടാളും അടങ്ങി കച്ചറ ഒന്നും ണ്ടാക്കാതെ നിക്കണം
💬 Comments
View all comments