0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93192

മനസ്സിലായോ?...." ആശാന്‍റിയുടെ ചെറിയ ഉപദേശം.അതിലെന്തോ പറയാതെ പറയുന്നപോലെയുണ്ടോ? അർത്ഥം വെച്ച് ആക്കുന്ന പോലെ. ചെറിയമ്മ തല കുലുക്കിയത് എന്തിനാണെന്ന് മനസിലായില്ല. "കേട്ടല്ലോ അഭി..." ആന്‍റി ഉറപ്പിനെന്നോണം എന്നോട് ഒന്നൂടെ ചോദിച്ചു. അറിയാതെ  തല ആ മുഖത്തെ തേടി പോയി. എന്‍റെ ഇത്തിരിയുള്ള ചിരി അപ്പൊ തന്നെ മാഞ്ഞില്ലാതെയായി. അനു മനപ്പൂർവം എന്നെ നോക്കാതെ നിൽക്കണോ? ആ നോട്ടം ഒരു ദിശയിലേക്ക് തന്നെ പിടിച്ചു വെക്കുകയാണ്. എന്നെ ഒഴിവാക്കുന്നുണ്ട്. വിഷമവും, ദേഷ്യവും. വല്ലായ്മയും പെട്ടന്ന് വന്നു. വാടി തളർന്ന എന്‍റെ മുഖം നോക്കി നിന്നിരുന്ന അമ്മക്ക് മനസ്സിലായി കാണും. പതിറിയ,അഭിയയിച്ചുണ്ടാക്കുന്ന ചിരി അമ്മയൊരു അസ്വസ്ഥതയോടെ നോക്കി. വാതിലും കടന്ന് വരാന്തയും താണ്ടി എല്ലാരും സ്റ്റെപ്പുകൾ എണ്ണി മുറ്റത്തേക്ക് നടന്നു. ഇറങ്ങാനായ അമ്മ ചെറിയമ്മയോട് എന്തോ പറയാൻ രണ്ടു മൂന്നു വട്ടം  അടുത്തേക്ക് ചെന്നെങ്കിലും അവൾ അടുപ്പിച്ചില്ല. ആ വിഷമവും മുഖത്തു കെട്ടി വെച്ചാണ് എന്‍റെയടുത്ത് വന്നത്. "അവൾക്കുള്ള കഞ്ഞി അവിടെ വെച്ചിട്ടുണ്ട് നീയൊന്ന് കൊടുത്ത് നോക്ക് ട്ടോ... ഞാൻ പറഞ്ഞ അത് കേൾക്കില്ലഡാ. വേണ്ടന്ന് പറയണേൽ ദോശ ണ്ട്.. പിന്നെ ഉച്ചക്ക് ഉള്ള ചോറും ണ്ട്. ഞാൻ അപ്പോഴേക്കും വരാൻ നോക്കാട്ടോ..." എല്ലാം പെട്ടന്ന് പറഞ്ഞമ്മ. സൈഡിൽ വെച്ച ബാഗ് എടുത്ത് തോളിൽ തൂക്കി. "നിനക്ക് വിഷമം ന്തേലുംണ്ടോ..."സൈഡിൽ അരമതിലിൽ ഇരുന്ന് മുറ്റത്തുള്ളവരെ നോക്കി നിൽക്കുന്ന അനുവിനെ കാണിച്ചു അമ്മ ചോദിച്ചു.. "സാരല്ല... ശെരിയാവും....." ഞാൻ പൊളിഞ്ഞ മനസ്സ് കാണിക്കാതെ ചിരിച്ചു. ഇത്ര ദിവസം ദിവസം ഉണ്ടായിരുന്ന ആ ബഹളം പെട്ടന്ന് നിന്നു. മുറ്റത്തുനിന്ന് രണ്ടു കാറുകൾ മെല്ലെ

💬 Comments

View all comments