0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.2K

വിട്ടകന്നു. വരാന്തയിൽ ഞാനും ചെറിയമ്മയും മാത്രം. വല്ലാത്ത നിശബ്ദത നിറഞ്ഞു നിൽക്കുന്നുണ്ട്. ഇത്രേം അടുത്ത രണ്ടു പേര് ഇങ്ങനെ വിട്ടകന്ന പോലെ നിൽക്കുന്നതുകൊണ്ടാവും.വെയിൽ വീണു കിടക്കുന്ന വരാന്തയും,മുറ്റവും  മെല്ലെ തിളങ്ങി. പതിയെ  ക്ലോക്കിന്‍റെ സൂചി ചാടുന്നത് കേൾക്കാം. ദൂരെ നിന്ന് മീൻ കൊണ്ട് പോവുന്ന ചേട്ടൻ ഉറക്കെ കൂവുന്നത് അറിയുന്നുണ്ട്. മുന്നിൽ റോഡിന്‍റെ അപ്പുറമെവിടെയോ കാട് വെട്ടുന്ന മെഷീനിന്‍റെ നിർത്താത്ത കരച്ചിലുണ്ട്. അനു ആ അരമതിലിൽ തന്നെ മിണ്ടാതിരുന്നു. ഇനിയും വയ്യ! എനിക്ക് ഇനിയും ഇങ്ങനെ പിടിച്ചിരിക്കാൻ കഴിയില്ല! തെറ്റ് എന്‍റെ ഭാഗത്തുണ്ട് ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്. എല്ലാം തുറന്നു പറയണം. അവളിരിക്കുന്ന തിണ്ണയിലേക്ക് ഞാൻ മെല്ലെ നടന്നു "അ നു........." വാക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അവളെഴുന്നേറ്റ് ഞാൻ ഒരാളവിടെ ഉണ്ടെന്ന് പോലും നോക്കാതെ ഉള്ളിലേക്ക് നടന്നു കളഞ്ഞു. തലക്കടി കിട്ടിയ പോലെയായി. പൂട്ടിപോയ കൺപീലിക്ക് ഇടയിലൂടെ കണ്ണുനീരിറങ്ങി.സ്റ്റെപ്പ് ഓരോന്നായി കേറുന്നത് കേൾക്കാം. അവൾ റൂമിലേക്ക് പോവാണ്. ഞാൻ അവിടെ കുറേ നേരം ഇരുന്നു. പിന്നെ താഴെ റൂമിൽ കൂടെ വെറുതെ നടന്നു.ഒഴിവാക്കാൻ നോക്കിയാലും കുഴപ്പല്ല. എനിക്ക് പറയാനുള്ളത് പറയാലോ. ന്നാലും ഇന്നലെയൊക്കെ ന്തൊരു ചിരിയായിരുന്നു. വയ്യാതെ കിടക്കാന്ന് കരുതി നാട് മൊത്തം ഓടിച്ചു. പറ്റിച്ചില്ലേ? ന്നട്ടും ഞാനൊന്നും പറഞ്ഞില്ലല്ലോ. ശേ അങ്ങനെ ഒന്നും ചിന്തിക്കരുത് അത്രേം നേരം കെട്ടിയിട്ട് റൂം അടച്ചു പോയ ഞാൻ അത്രേം ക്രൂരത ചെയ്തിട്ട് അവൾ എന്നെ ഒന്ന് പേടിപ്പിച്ചതിന് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല. കാറിൽ നിന്ന് വീട്ടിലേക്ക് അവൾ പോയത് പേടി കൊണ്ടാവും. ന്തേലും ആവട്ടെ ഇങ്ങനെ ശോകം അടിച്ചിരുന്നാൽ

💬 Comments

View all comments