0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.2K

ഇങ്ങനെ ഇരിക്ക തന്നെയുള്ളൂ.തലയിൽ ഇരിക്കുന്ന നെഗറ്റീവ് ചിന്തകളെ!! വല്ല പണിക്കും പൊയ്ക്കൂടേ എന്നൊക്കെ ഇത്തിരി ഉഷാറാവൻ പറഞ്ഞു നോക്കി.ഹാ ഇത്തിരി മോട്ടിവേഷൻ കിട്ടി. ഡൈനിങ് ടേബിളിൽ വെച്ച കഞ്ഞിയും, ഒരു പത്രത്തിൽ രണ്ടു മൂന്നു ദോശയും, കൂടെ ചമ്മന്തിയും അതൊക്കെ കൊണ്ട് ചെറിയമ്മയുടെ റൂമിലേക്ക് നടന്നു. വിശന്നു കരിഞ്ഞു കൊണ്ടിരിക്കുന്ന കുടൽ വയറ്റിൽ നിന്ന് മണം പിടിക്കുന്നപോലെ തോന്നിയപ്പോ. ഞാൻ ആലോചിച്ചു പോയി എന്‍റെ ത്യാഗം. ന്താല്ലേ!! കോപ്പ് അവളുടെ അടുത്തേക്ക് പോവുന്നതിനുള്ള പേടിക്ക് ഞാൻ ഇങ്ങനെ ഓക്ക് ചിന്തിക്കേണ്ട കാര്യമുണ്ടോ. അതും പൊട്ടത്തരം. റൂമിന്‍റെ അടുത്ത് ആ അടഞ്ഞു കിടക്കുന്ന വാതിൽ കാലുകൊണ്ട് തള്ളി  അവളെ നോക്കാൻ ഒന്നും നിൽക്കാതെ ഞാൻ അങ്ങ് കേറി. എന്നോട് മുഖം കാണിക്കാതെ നിൽക്കാൻ പറ്റുമെങ്കിൽ എനിക്കാണോ ഇനി പ്രശ്നം. ന്നാലും ഞാനിങ്ങനെയൊക്കെ കൊണ്ട് കൊടുക്കുന്നുണ്ടല്ലോ ന്ന് അവൾക്ക് തോന്നണം. ആ ഒരു പ്രേതീക്ഷ മനസ്സിൽ ഉള്ളത് കൊണ്ട് ചുറ്റുപാടൊന്നും നോക്കീല്ല. ഒരു അനക്കമോ, ശ്വാസമെടുക്കുന്ന ശബ്‌ദമെങ്കിലും കേൾക്കണ്ടേ? ടേബിളിൽ പാത്രമൊക്കെ വെച്ചപ്പോ, ഇവിടെ തന്നെയുണ്ടോ കക്ഷിയെന്ന് ചിന്തിക്കാതിരുന്നില്ല. പതിഞ്ഞ വെള്ളം ഒഴുകുന്ന ശബ്‌ദം.ഏഹ്!! ചുറ്റുപാടു മുഴുവനും ഒറ്റ കറങ്ങലിനു നോക്കി.അവളില്ല. എങ്ങനെയിരിക്കണ്?.. കക്കൂസിൽ പെറ്റു കിടക്കാൻ ഇവൾക്കെന്താ തൂറ്റലോ?. നല്ലൊരു എൻട്രി പന്നി നശിപ്പിച്ചു. ഞാനിങ്ങനെ ഇതൊക്കെ കൊണ്ട് കേറി വരുന്നത് കണ്ടാ എന്നോട് ഇത്തിരി എങ്കിലും സ്നേഹം തോന്നും. ഇത്തിരി കനിവ് തോന്നി നീ കഴിച്ചോടാ ചെക്കാ എന്നെങ്കിലും ചോദിക്കുമെന്ന് കരുതി. എവിടെ എല്ലാം പോയെ!! ചടച്ചു ചെറിയ കുട്ടികൾ ചെയ്യുന്നപോലെ കീഴ്ച്ചുണ്ട് മടക്കി ഞാനങ്ങനെ നിന്നു.

💬 Comments

View all comments