0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.2K

ബാത്റൂമിന്‍റെ ഉള്ളിൽ നിന്നവൾ പുറത്തേക്കിറങ്ങാൻ ഉള്ള ഒരു നീക്കം മുൻകൂട്ടി ഞാനൊന്ന് കണ്ടു.അനക്കമൊന്നും കേൾക്കുന്നില്ല. ഇറങ്ങി വരുമ്പോ എന്നെക്കണ്ട് ആകെയലമ്പാവുമെന്ന് മനസ്സ് പറയുന്നു. വേഗം ചാടി റൂമിന് പുറത്തേക്ക് വന്നു.  ഡോർ അടച്ചില്ല നേരെ നടന്നെന്‍റെ റൂമിന്‍റെ മുന്നിൽ ചെന്ന് നിന്നു. തിരിഞ്ഞു ഒന്നുകൂടെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കിയപ്പോ ഞാൻ സാധനങ്ങൾ എല്ലാം വെച്ച ടേബിളിന്‍റെ മുന്നിലവളുണ്ട്.എല്ലോമോന്ന് തുറന്നു നോക്കിയിട്ടുണ്ട്. പിന്നെ തിരിഞ്ഞു തുറന്നുവാതിലിലൂടെ പുറത്തേക്ക് നോക്കി. ഞാൻ ചാടിയെന്‍റെ റൂമിൽ കേറി.അല്ലല്ലെന്നെ കറക്ട് ആയിട്ടവൾ കാണും അടുത്ത അഞ്ചു മിനിറ്റ് കഴിഞ്ഞു പതുങ്ങി പതുങ്ങി ഞാൻ അവളെ റൂമിലേക്ക് നോക്കികൊണ്ടിരുന്നു.അടച്ചു വെച്ച പത്രം ആ തെണ്ടി തുറന്നുപോലും നോക്കിയിട്ടില്ല.ന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്. അവളൊന്നും കഴിച്ചു കഴിഞ്ഞാൽ എനിക്ക് പോയി സമാധാനത്തോടെ കഴിക്കാമെന്ന് കരുതിയ ഞാനാരായി.അതും നടക്കില്ല. അവളിങ്ങനെ മസിലു പിടിച്ചു ഇരുന്നാലെങ്ങനെയാ. പോയി രണ്ടു ചീത്ത പറഞ്ഞാലോ.ചന്തിക്ക് രണ്ടു അടിയും കൊടുക്കാം.'ഡാ മോനെ ആടെപ്പോയി വായും പൊളിച്ചു നിന്ന് അവൾ ന്തേലും പറഞ്ഞ ഒന്ന് മുനങ്ങാൻ പോലും പറ്റാതെ മേലോട്ട് നോക്കി നിക്കാനാണോ ' നശിപ്പിച്ചു എന്തേലും ഒന്ന് ചെയ്യാൻ പോവുമ്പോ തലയിലുള്ള നെഗറ്റീവ് നാറിയുടെ ചിന്തകൾ. കോൺഫിഡൻസിന്‍റെ ഫ്ലോ അങ്ങ് പോയി. കുടല് കരിഞ്ഞു. ഇന്നലെ അമ്മ കൊണ്ട് വെച്ച വെള്ളം റൂമിലുണ്ടായത് കൊണ്ട് അതെടുത്തു വിഴുങ്ങി, ഇല്ലാത്തേമ്പക്കവും വിട്ടു ഞാൻ ചാര പണി വീണ്ടും തുടങ്ങി. പത്രം തൊട്ടിട്ടില്ലയാപ്പന്നി . ഇവളെയിന്നു ഞാൻ.. അത്രക്ക് ദേഷ്യം തോന്നി. വിശന്നുകരയുന്ന എന്‍റെ വയറു തോന്നിപ്പിച്ചതാ.നീട്ടിയ കാലുവെച്ചു അവളുടെ വാതിലിന്‍റെ അടുത്ത് വരെ നടന്നപ്പോ

💬 Comments

View all comments