Chapter Title : മിഴി 9 [രാമന്‍] [Climax]
നേർത്ത ചെറു കഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചിയും ഇടക്ക് മെല്ലെയറിയാതെ കടിച്ചു പോവും ചെറിയ പുളിയും എരിവും, എവിടൊന്നൊക്കെയോ കേറിവരുന്നൊരു മധുരവും നാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു തലച്ചോറിൽ എത്തിയ പോലെ തോന്നി.നേരത്തെ മണം പിടിച്ച കുടലെന്നോട് കൈ കൂപ്പി നന്ദി പറഞ്ഞു കാണും. ദോശ മുറിച്ചു ചമ്മന്തിയും കൂട്ടി സാമ്പാറിൽ മുക്കി മുക്കീല്ല എന്നാ രീതിയിൽ ഒന്ന് തൊട്ടിച്ചു വായ പിളറിയ പോലെ തുറന്നു വെച്ച് അണ്ണാക്കിലേക്ക് അതങ്ങു തട്ടാനുള്ള പ്ലാനിന് ചെറിയ തടസ്സം.മുകളിൽ നിന്ന് പത്രമെല്ലാം തട്ടി വീഴുന്നൊരു ശബ്‌ദം കാതിലേക്ക് തറച്ചു വീണു. അനു എന്നായിരുന്നു മനസ്സിൽ.കയ്യിലെ ദോശ പാത്രത്തിലേക്ക് തന്നെ വീണു.ചാടി എഴുന്നേറ്റ് ഒറ്റ ഓട്ടം. സ്റ്റെപ് കേറി മുകളിൽ നിന്ന് ആ റൂമിലേക്ക് നോക്കിയപ്പോ ടേബിളിന് മുകളിൽ വെച്ച പത്രമൊന്നും അവിടെയില്ല. ബുദ്ധിമുട്ടെല്ലാം മാറ്റി വെച്ച് ഞാനാ റൂമിലേക്ക് ഓടി. വാതിൽ പടിയിൽ നിന്ന് കിതപ്പോടെ ഉള്ളിലേക്ക് നോക്കി. ബെഡിൽ കാലുനീട്ടി ചുമരിലേക്ക് ചാരി ഇരിക്കുന്ന ചെറിയമ്മ ഒന്നും അറിഞ്ഞില്ല,കേട്ടില്ല കണ്ടില്ലന്നുള്ള ഭാവം.എന്‍റെ ദൈവമേ പിന്നെന്താ നടന്നെ?ഉണ്ടക്കണ്ണി ആണേൽ ഓടി വന്ന എന്നെയൊന്നും ശ്രദ്ധിക്കണ്ടേ.? അതില്ല!!.ഇനിയിവള്‍ പത്രമെടുത്തെറിഞ്ഞതാണോ? അത് വീണ ദിശയൊന്നു നോക്കിയപ്പോ. ഞാൻ തലക്ക് കൈ കൊടുത്തു പോയി . ദോശയും ചമ്മന്തിയുമൊക്കെ നിലത്തുണ്ട്. അത് നല്ല വൃത്തിക്ക് കടിച്ചു തിന്നണ ഒരു തെണ്ടി പൂച്ചയുമുണ്ട്.ശ്വാസം വിട്ടു. പിന്നെ നീട്ടി വലിച്ചു. എന്‍റെ ചെറിയമ്മേ പേടിപ്പിച്ചല്ലോ നീ!!. കൈ കെട്ടി ചുമരിൽ ചാരി ആ മുട്ടിന്‍റെ താഴെ വരെ എത്തുന്ന പാവാടയുമിട്ട് കാലു നീട്ടി ഇരിക്കുന്നയവളുടെ വലതുവശത്തു തുറന്നുകിടക്കുന്ന ജനലുണ്ട്.അതിൽ പുറത്തു
💬 Comments
View all comments